സത്യത്തില്‍ നിക്ഷേപം നടത്താന്‍ സ്‌പൈസ് ഗ്രൂപ്പ്
ദില്ലി: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴില്‍ 2000 കോടി രൂപ മുതല്‍മുടക്കാന്‍ തയാറാണെന്ന് സ്‌പൈസ് ഗ്രൂപ്പ്.
കമ്പനിയുടെ 51ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതായും സ്‌പൈസ് ഗ്രൂപ്പ് ചെയര്‍മാന്‍ ബി.കെ മോഡി പറഞ്ഞു. മുടക്കുന്ന പണം കമ്പനിയ്‌ക്കകത്തെത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനായി അവര്‍ പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ നടത്തണം.
നേരെ മറിച്ച് വിപണിയില്‍ നിന്നുമാണ് ഞങ്ങള്‍ ഓഹരികള്‍ വാങ്ങുന്നതെങ്കില്‍ ആ പണം കമ്പനിയ്‌ക്ക് ലഭിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. സത്യത്തിന്റെ പുതിയ ഡയറക്ടര്‍ ബോര്‍ഡിന് മുന്നില്‍ തന്റെ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും മോഡി അറിയിച്ചു. സത്യത്തിന്റെ ബോര്‍ഡ് അംഗങ്ങളുമായി മോഡി ഇക്കാര്യം അനൗദ്യോഗികമായി ചര്‍ച്ച ചെയ്‌തിട്ടുമുണ്ട്.
മൊബൈല്‍ ഫോണ്‍ നിര്‍മാണമുള്‍പ്പെടെ സോഫ്‌റ്റ്‌വേര്‍ ഡവലപ്‌മന്റിലും ബാക് ഓഫീസ് ഓപ്പറേഷന്‍, എന്റര്‍ടെയിന്‍മെന്റ്, റീട്ടെയില്‍ രംഗങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന സ്‌പൈസ് ഗ്രൂപ്പിന് 2176 കോടി രൂപയ്‌ക്കാണ് കഴിഞ്ഞ വര്‍ഷം തങ്ങളുടെ മൊബൈല്‍ ടെലികോം സര്‍വ്വീസ് ബിസിനസ് ഐഡിയ സെല്ലുലാറിന് വിറ്റത്. കമ്പനിയുടെ ഫണ്ടിന് ഇതൊരു കാരണമാണെന്നും മറ്റ് ഉറവിടങ്ങളും തങ്ങള്‍ക്കുണ്ടെന്നും മോഡി പറഞ്ഞു.












Click it and Unblock the Notifications