കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ്‌ ആദരണീയനാണെന്ന്‌ പിണറായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിഎസ്‌ അച്യുതാനന്ദന്‍ ആദരണീയനായ നേതാവാണെന്നും അദ്ദേഹം പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന്‌ കരുതുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ഒരു വാര്‍ത്താ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ പിണറായി വിഎസിന്റെ പിന്തുണച്ച്‌ സംസാരിച്ചത്‌. വിഎസിനെ പാര്‍ട്ടിയെ വഞ്ചിച്ച സോമനാഥ്‌ ചാറ്റര്‍ജിയുമായി താരതമ്യപ്പെടുത്തുന്നത്‌ ശരിയല്ല. ചാറ്റര്‍ജി വഞ്ചനാപരമായ നിലപാടാണ്‌ സ്വീകരിച്ചത്‌. പാര്‍ട്ടി തീരുമാനങ്ങള്‍ അദ്ദേഹം നിരസിക്കുകയായിരുന്നു. അദ്ദേഹവുമായി വിഎസിനെ ബന്ധപ്പെടുത്തുന്നത്‌ എന്തിനാണെന്ന്‌ മനസ്സിലാകുന്നില്ല- പിണറായി പറഞ്ഞു.

നവകേരളമാര്‍ച്ചില്‍ വിഎസ്‌ പങ്കെടുക്കണമെന്ന്‌ പാര്‍ട്ടി തീരുമാനിച്ചിരുന്നില്ല. മാര്‍ച്ച്‌ ആര്‌ ഉത്‌ഘാടനം ചെയ്യണമെന്നകാര്യം മാത്രമേ തീരുമാനിച്ചിരുന്നുള്ളു. ഇതനുസരിച്ച്‌ ഉപ്പളയില്‍ പിബി അംഗം എസ്‌ രാമചന്ദ്രന്‍ പിള്ളയും സമാപന സമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും ഉത്‌ഘാടനം ചെയ്യുമെന്നാണ്‌ തീരുമാനിച്ചത്‌- പിണറായി വ്യക്തമാക്കി.

14ന്‌ ചേരുന്ന പൊളിറ്റ്‌ ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച്‌ തീരുമാനിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ നിന്നാണ്‌ യോഗത്തെക്കുറിച്ച്‌ അറിഞ്ഞതെന്നും പിണറായി പറഞ്ഞു.

ഇതിനിടെ ലാവലിന്‍ കേസില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന്‌ പാര്‍ട്ടി കേന്ദ്രനേതൃത്വം വ്യക്തമാക്കി. ഭരണഘടനാപരമായ സ്ഥാനത്തിരുന്ന്‌ വിഎസ്‌ സ്വീകരിക്കുന്ന നിലപാടുകള്‍ പാര്‍ട്ടി വിരുദ്ധമാണെന്ന്‌ കരുതുന്നില്ലെന്നും കേന്ദ്രനേതാക്കള്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X