എംഎല്‍എയുടെ മകളെ തട്ടിക്കൊണ്ടു പോയി
മംഗാലപുരം: മഞ്ചേശ്വരം എംഎല്‍എ സി.എച്ച് കുഞ്ഞമ്പുവിന്റെ മകള്‍ ശ്രുതിയെയും സഹപാഠിയുടെ സഹോദരന്‍ ഷബീബിനെയും വെള്ളിയാഴ്‌ച വൈകുന്നേരം ശ്രീരാമ സേന പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു.
സെന്റ് അലോഷ്യസ് കോളെജിലെ രണ്ടാം വര്‍ഷ പിയുസി വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ശ്രുതി. പരീക്ഷയെഴുതാന്‍ പോയ തന്റെ മകള്‍ ബസിലുണ്ടായിരുന്ന ഒരു സുഹൃത്തിനോട് സംസാരിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് എംഎല്‍എ പറഞ്ഞു.
ബിജെപി പ്രവര്‍ത്തകനായ ബസ് കണ്ടക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ശ്രീരാമ സേനാ പ്രവര്‍ത്തകരും ബജ് രംഗ്‌ദള്‍ പ്രവര്‍ത്തകരുമാണ് കുട്ടികളെ തടഞ്ഞുവച്ചതെന്നും എംഎല്‍എ ആരോപിച്ചു. രണ്ടു കുട്ടികളേയും അജ്ഞാത കേന്ദ്രത്തിലേയ്ക്കു കൊണ്ടുപോയ ശ്രീരാമസേനക്കാര്‍ ഒന്നര മണിക്കൂറിനു ശേഷം പെണ്‍കുട്ടിയെ വിട്ടയച്ചു.
അതിനുശേഷം രണ്ടു മണിക്കൂര്‍ കൂടി കഴിഞ്ഞാണ് ആണ്‍കുട്ടിയെ വിട്ടയച്ചത്.പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ആക്രമികള്‍ തട്ടിയെടുത്തു.
കുഞ്ഞമ്പുവും കുടുംബാംഗങ്ങളും മംഗലാപുരത്ത് എത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രിക്കും മംഗലാപുരം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ടെന്നു കുഞ്ഞമ്പു പറഞ്ഞു.












Click it and Unblock the Notifications