വിവാദങ്ങളില്ലാത്ത ലോകത്തേക്ക് എംഗ്ലാരോ യാത്രയായി
റോം: മരിയ്ക്കാനുള്ള അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ദയാവധത്തിന് അനുമതി തേടിയ എലുവാന എംഗ്ലാരോ അന്തരിച്ചു.
എംഗ്ലാരോവിന് ഭക്ഷണം നല്‍കുന്നത് നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് അന്ത്യം.
അബോധാവസ്ഥയില്‍ കഴിയുന്ന മകളെ മരിയ്ക്കാന്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് എംഗ്ലാരോയുടെ അച്ഛനാണ് കോടതിയുടെ അനുമതി തേടിയിരുന്നത്. ഇറ്റലിയിലെ പരമോന്നത കോടതിയില്‍ നിന്ന് ഇതിന് അനുകൂല ഉത്തരവുണ്ടായെങ്കിലും പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലൂസ്കോണി ഇതിനെ എതിര്‍ത്തു. എന്നാല്‍ പ്രസിഡന്‍് ജിയോര്‍ജിയോ നപൊളിറ്റാനോ ദയാവധത്തിന് അനുകൂലമായി നിലപാടെടുത്തതോടെ ഇറ്റാലിയന്‍ രാഷ്ട്രീയത്തില്‍ ഇത് വന്‍വിവാദമായി മാറിയിരുന്നു.
ദയാവധത്തെ എതിര്‍ക്കുന്ന വത്തിക്കാനും പ്രധാനമന്ത്രിയ്ക്കൊപ്പം നിലയുറപ്പിച്ചതോടെ കത്തോലിക്കാ ഭൂരിപക്ഷരാജ്യമായ ഇറ്റലിയില്‍ ഭരണതലത്തിലെ ഭിന്നത മൂര്‍ച്ഛിയ്ക്കുകയും ചെയ്തിരുന്നു.
ഒരു കാറപകടത്തെ തുടര്‍ന്ന് 1992 മുതല്‍ അബോധാവസ്ഥയില്‍ കഴിയുന്ന എംഗ്ലാരോക്കിന് ദയാവധം അനുവദിയ്ക്കണമെന്നായിരുന്നു പിതാവിന്റെ ആവശ്യം.
കോടതി വിധിയനുസരിച്ച് എംഗ്ലാരോക്ക് ഭക്ഷണം നല്‍കുന്നത് ഡോക്ടര്‍മാര്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ രോഗിയ്ക്ക് ഭക്ഷണം നല്‍കുന്നത് അടിയന്തരമായി പുനരാരംഭിയ്ക്കാന്‍ ബെര്‍ലൂസ്കോണി മന്ത്രിസഭ മണിക്കൂറുകള്‍ക്കകം ഉത്തരവിറക്കിയെങ്കിലും അതില്‍ ഒപ്പുവെയ്ക്കാന്‍ പ്രസിഡന്റ് തയാറായിരുന്നില്ല. ഇതിനിടെയാണ് തര്‍ക്കങ്ങളും വിവാദങ്ങളുമില്ലാത്ത ലോകത്തേക്ക് എലുവാന എംഗ്ലാരോ യാത്രയായത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications