Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ വ്യോമസേന ബോംബിട്ടെന്ന്‌

ജയ്‌സാല്‍മീര്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം രാജസ്ഥാനിലെ ഗ്രാമത്തില്‍ ബോംബിട്ടതായി ആരോപണം. പാകിസ്‌താന്‍അതിര്‍ത്തിയോട്‌ ചേര്‍ന്നുകിടക്കുന്ന ജയ്‌സാല്‍മീര്‍ ഗ്രാമത്തിലാണ്‌ ബോംബിട്ടത്‌.

പ്രദേശവാസിയായ ദോസ്‌ത്‌ അലി എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. വെള്ളിയാഴ്‌ച പതിനൊന്നരയോടെയാണ്‌ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ബോംബിട്ടതെന്നും ഇതില്‍ തന്റെ കൃഷിസ്ഥലവും വീടും തകര്‍ന്നുവെന്നുമാണ്‌ ദോസ്‌തിന്റെ പരാതി.

സംഭവം നടക്കുമ്പോള്‍ താന്‍ രണ്ടുകിലോമീറ്റര്‍ അകലയായിരുന്നുവെന്നും ആര്‍ക്കും അപകടമൊന്നും പറ്റിയിട്ടില്ലെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ബോംബിട്ടെന്ന ആരോപണം വ്യോമസേനാ വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്‌.

മോഹന്‍ഗഡ്‌ പൊലീസ്‌ സ്റ്റേഷന്റെ ചുമതലയുള്ള സത്യദേവ്‌ അര്‍ധാതയും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്‌. മേഖലയില്‍ വ്യോമസേനയുടെ ബോംബിങ്‌ ഉള്‍പ്പെടെയുള്ള അഭ്യാസ പ്രകടനങ്ങള്‍ നടക്കാറുണ്ട്‌. ഈ സ്ഥലത്തിന്‌ സമീപത്താണ്‌ ദോസ്‌ത്‌ താമസിക്കുന്നത്‌.

സംഭവസ്ഥലത്ത്‌ പൊലീസ്‌ തിരച്ചില്‍ നടത്തിയപ്പോള്‍ ബോംബ്‌ പതിച്ചതാണെന്ന്‌ മനസ്സിലായിട്ടുണ്ട്‌. ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിതെന്ന്‌ പൊലീസ്‌ പറയുന്നു. ഫെബ്രുവരി ഏഴിന്‌ ജയ്‌സാല്‍മീറിന്‌ അടുത്തുള്ള തദാന ഗ്രാമത്തിലെ ജനവാസ കേന്ദ്രത്തില്‍ ഇതേപോലെ ബോംബ്‌ പതിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+