ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതി വില്ക്കാന് ശ്രമിച്ചു
ആലപ്പുഴ: യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് വില്ക്കാന് ശ്രമിച്ചുവെന്ന് പരാതി. സ്വന്തം വീട്ടിലേയ്ക്ക് രക്ഷപ്പെടാനൊരുങ്ങിയ യുവതിയെയും മാതാപിതാക്കളെയും ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു.
ആലപ്പുഴ കളര്‍ക്കോട് സനാതനം വാര്‍ഡിലെ ദിലീപ്(46), ഭാര്യ അമ്മിണി(37), മകള്‍ ദേവിപ്രിയ(20)എന്നിവരെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. പരുക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ മുണ്ടക്കയം പുഞ്ചവയലിലാണ് സംഭവം നടന്നത്. ദേവിപ്രിയയെ മൂന്നുവര്‍ഷം മുമ്പാണ് മുണ്ടക്കയം വേങ്ങക്കുന്ന് സ്വദേശിയായ യുവാവ് വിവാഹം ചെയ്തത്. യുവാവിന്റെ വീട്ടില്‍ ആള്ദൈവാരാധനയുണ്ടത്രേ. ഇതിനായി ഒട്ടേറെയാളുകള്‍ ഇവിടെ സന്ദര്‍ശനം നടത്താറുമുണ്ട്.
യുവാവിന്റെ അച്ഛനും അമ്മയും ശിവപാര്‍വതിമാരുടെ കഴിവുകളുള്ളവരാണെന്നാണത്രേ ഭക്തര്‍ വിശ്വസിച്ചിരിന്നത്. ഭര്‍ത്താവ് ജോലിയ്ക്കു പോയിക്കഴിഞ്ഞാല്‍പ്പിന്നെ അയാളുടെ മാതാപിതാക്കള്‍ തന്നെ അപകടപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ദേവിപ്രിയ പറഞ്ഞു. ഒടുവില്‍ ഭാര്യയും ഭര്‍ത്താവും പുഞ്ചവയലിലേയ്ക്ക് മാറിത്താമസിച്ചു.
ഇതിനിടെയാണത്രേ യുവതിയ്ക്ക് വിലപറഞ്ഞുകൊണ്ട് കോട്ടയം സ്വദേശിയായ ഒരു വ്യവസായി രംഗത്തെത്തിയത്. ദേവിപ്രിയയെ നല്കിയാല് 15 ലക്ഷം രൂയും 15 സെന്‍് സ്ഥലവും കാറും നല്കാമെന്നായിരുന്നുവത്രേ ഇയാളുടെ വാഗ്ദാനം. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ദേവിപ്രിയയെ വില്ക്കാന് തീരുമാനിച്ചു. ഭര്‍ത്താവും ഇതിനെ അനുകലൂലിക്കുകയായിരുന്നുവത്രേ.
ഇതറിഞ്ഞ ദേവിപ്രിയ സ്വന്തം വീട്ടുകാരെ വിവരമറിയിച്ചു. ദിലീപും അമ്മിണിയുമെത്തി മകളെ കൊണ്ടുപോകാന്‍ ശമിച്ചപ്പോള്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവത്രേ. ദേവിപ്രിയയ്ക്ക് ഒന്നരവയസ്സുള്ള ഒരു മകനുണ്ട്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications