Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫിയില്‍ 18,000 പേര്‍ക്ക്‌ നിയമനം: ക്രിസ്‌

കൊച്ചി: സാമ്പത്തികമാന്ദ്യം ബാധിച്ചിട്ടുണ്ടെങ്കിലും ഇന്‍ഫോസിസ്‌ ഈ വര്‍ഷം 18,000 പേരെ പുതിയതായി നിയമിക്കുമെന്ന് കമ്പനി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും മാനേജിങ്‌ ഡയറക്ടറുമായ ക്രിസ്‌ ഗോപാലകൃഷ്‌ണ്‍ പറഞ്ഞു.

റിക്രൂട്ടിങ്‌ നടപടികള്‍ പൂര്‍ത്തിയായി. തിരഞ്ഞെടുത്തവരുടെ കോഴ്‌സ്‌ പൂര്‍ത്തിയാവുന്ന ജൂലൈയില്‍ നിയമനം നല്‍കും. ഇതില്‍ കേരളത്തില്‍ നിന്നും എത്രപേരുണ്ടെന്ന്‌ കൃത്യമായി പറയാന്‍ കഴിയില്ല. സംസ്ഥാനത്തെ 25 കാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തിട്ടുണ്ട്‌- അദ്ദേഹം പറഞ്ഞു.

മാന്ദ്യത്തിന്റെ സാഹചര്യത്തില്‍ നിയമനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണമായും നിര്‍ത്തില്ല. അടുത്ത വര്‍ഷം പകുതിയോടെ മാന്ദ്യത്തില്‍ നിന്നു കരകയറാനാവുമെന്നാണ്‌ പ്രതീക്ഷ. അതോടെ ഇന്‍ഫോസിസിന്റെ റിക്രൂട്ട്‌മെന്റ്‌ മുമ്പത്തെപ്പോലെ പൂര്‍ണതോതിലാവും.

കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഇന്‍ഫോസിസിന്‌ പദ്ധതിയുണ്ട്‌. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കാമ്പസിന്റെ ആദ്യഘട്ടം 2009 മെയില്‍ പൂര്‍ത്തിയാക്കും. ടെക്‌നോപാര്‍ക്കില്‍ ഇന്‍ഫോസിസിന്‌ നിലവില്‍ 1400 ജീവനക്കാരാണുള്ളത്‌. പുതിയ കാമ്പസില്‍ 4000 ജീവനക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. തിരുവനന്തപുരം കാമ്പസ്‌ പൂര്‍ത്തിയാക്കിയശേഷം മാത്രമേ മറ്റു ജില്ലകളിലേയ്‌ക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയുള്ളു- അദ്ദേഹം അറിയിച്ചു.

സാമ്പത്തിക മാന്ദ്യം കമ്പനിയെ ബാധിച്ചിട്ടുണ്ട്‌. 2008ല്‍ ഐടിമേഖലയിലെ വളര്‍ച്ചാ നിരക്ക്‌ 30 ശതമാനമായിരുന്നു. എന്നാല്‍ നാസ്‌കോമിന്റെ കണക്കനുസരിച്ച്‌ 2008-2009 വര്‍ഷത്തെ വളര്‍ച്ചാ നിരക്ക്‌ 10മുതല്‍ 15ശതമാനം വരെ മാത്രമാണ്‌.

മാന്ദ്യത്തില്‍ നിന്നും രക്ഷനേടാന്‍ ഇന്‍ഫോസിസ്‌ പുതിയ വാണിജ്യ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഗ്രീന്‍ ടെക്‌നോളജി, സേവന മേഖല, അടിസ്ഥാനസൗകര്യവികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. കമ്പനിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു- ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+