സന്പദ് വ്യവസ്ഥക്ക് ഉത്തേജനം പകരാന്‍ നിരക്കിളവ്
മുംബൈ: റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ റിവേഴ്സ് നിരക്കുകള്‍ അര ശതമാനം വീതം കുറച്ചു.ഇതോടെ ഇവ യഥാക്രമം അഞ്ചു ശതമാനവും 3.5 ശതമാനവുമായി കുറഞ്ഞു. ആഗോള സാന്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിയുന്ന സന്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം പകരാനാണ് റിസര്‍വ് ബാങ്ക് വീണ്ടും നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.
പുതിയ നടപടികളിലൂടെ ബാങ്കുകള്‍ക്ക് 40,000 കോടി അധികം ലഭിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. പുതിയ നിരക്കുകള്‍ പ്രാബല്യത്തിലായിട്ടുണ്ട്. ഇതോടെ ബാങ്കുകള്‍ വായ്പ പലിശ നിരക്കില്‍ ഇളവ് വരുത്താന്‍ വീണ്ടും സാധ്യത തെളിഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ആര്‍ബിഐ നിരക്കുകളില്‍ ക്രമാനുഗതമായി കുറവ് വരുത്തിക്കൊണ്ടിരിയ്ക്കുകയാണ്. അഞ്ച് മാസം കൊണ്ട് ഒന്‍പതു ശതമാനമായിരുന്ന റിപ്പോ നിരക്ക് അഞ്ചു ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് ആറില്‍ നിന്നു മൂന്നരയായുമാണ് കുറച്ചത്.












Click it and Unblock the Notifications