ടോം വടക്കന്‍ തോല്‌ക്കും: കെ പി വിശ്വനാഥന്‍

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി ടോം വടക്കന്‍ തൃശൂരില്‍ നിന്ന്‌ മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന്‌ മുന്‍മന്ത്രി കെപി വിശ്വനാഥന്‍.

ടോം വടക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വന്ന രീതി ശരിയായില്ല. ഒരു സമുദായത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ്‌ അദ്ദേഹം തൃശൂരില്‍ രംഗപ്രവേശം ചെയ്‌തതെന്നും വിശ്വനാഥന്‍ ആരോപിച്ചു. സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ ഡിസിസി പ്രസിഡന്റ്‌ ഏകാധിപത്യ പ്രവണത കാട്ടുകയാണെന്നും ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ തന്നോട്‌ അഭിപ്രായം ആരാഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം ടോം വടക്കനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തൃശൂര്‍, ഇരിങ്ങാലക്കുട രൂപതകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. മണ്ഡല പുനര്‍ നിര്‍ണയം നടത്തിയതിനെ തുടര്‍ന്ന്‌ തങ്ങളുടെ തൃശൂരില്‍ തങ്ങളുടെ ശക്തി വര്‍ദ്ധിച്ചുവെന്നാണ്‌ ഇരു രൂപതകളും അവകാശപ്പെടുന്നത്‌.

മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ തൃശൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസിന്‌ തലവേദനയാകുമെന്ന്‌ ഉറപ്പായി കഴിഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്