കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റെം സെല്‍ ഗവേഷണം വഴിത്തിരിവില്‍

  • By Staff
Google Oneindia Malayalam News

Stem Cell
മനുഷ്യ ഭ്രൂണത്തില്‍ നിന്നുള്ള സ്റ്റെം സെല്‍ സംബദ്ധിച്ച ഗവേഷണത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ നീക്കുകയാണെന്ന് യു എസ് പ്രസിഡണ്ട് ബാരക്ക് ഒബാമ വ്യക്തമാക്കിക്കഴിഞ്ഞു.

ഈ രംഗത്തെ ഗവേഷണത്തിന് ധനസഹായം നല്‍കുന്നതിലായിരുന്നു വിലക്കുണ്ടായിരുന്നത്. ഇത് ഈ രംഗത്തെ വന്‍ കുതിച്ച് ചാട്ടത്തിന് കാരണമാവുമെന്നാണ് കരുതുന്നത്.

അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സന്‍സ് തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ സ്റ്റെം സെല്‍ റിസര്‍ച്ച് സഹായകമാവുമെന്നാണ് കരുതുന്നത്. സ്റ്റെം സെല്ലുകള്‍ക്ക് അതിന്റെ തനത് രൂപത്തില്‍ തന്നെ നിലനില്‍ക്കാനും അനുകൂല സാഹചര്യത്തില്‍ കിഡ്നിയിലും കരളിലും ഉള്ളതുപോലെ പ്രത്യേക സ്വഭാവമുള്ള സെല്ലായി മാറാനും കഴിവുണ്ട്.

ഈ സവിശേഷതകളാണ് ഗവേഷണത്തിന് പ്രാധാന്യമുള്ളതായി ഇതിനെ മാറ്റുന്നത്. മനുഷ്യ ഭ്രൂണത്തില്‍ നിന്നാണ് ഈ സ്റ്റെം സെല്ലുകള്‍ എടുക്കുന്നത്. ഇതാണ് ഇതുവരെ ഈ മേഖല വിവാദങ്ങള്‍ക്കും വിലക്കുകള്‍ക്കും കാരണമായത്. ഭ്രൂണത്തില്‍ നിന്നുള്ള സ്റ്റെം സെല്ലുകളില്‍ ഗവേഷണം നടത്തുന്നത് ദൈവത്തോട് കളിയ്ക്കുന്നതിന് സമമാണെന്നാണ് മതവിഭാഗങ്ങള്‍ വാദിച്ചിരുന്നത്. ഇത്തരത്തിലുള്ള തീവ്ര വിക്ഷണങ്ങളെ അവഗണിച്ചാണ് പുതിയ നടപടി. ഒരു അസുഖത്തിന് പ്രതിവിധി ഉണ്ടാക്കാമെന്നിരിയ്ക്കിലും മനുഷ്യജിവനെ മരണത്തിലേയ്ക്ക് വിടുന്നത് മാപ്പര്‍ഹിയ്ക്കാത്ത അപരാധമാണെന്നാണ് ഇതിന് എതിര്‍ വാദം.

മനുഷ്യ ക്ലോണിംഗ് പോലുള്ള വിഷയങ്ങളില്‍ മത വിഭാഗങ്ങളുടെ എതിര്‍പ്പിന് അര്‍ത്ഥമുണ്ട്. എന്നാല്‍ ജീവഹാനിയുണ്ടാക്കുന്ന രോഗങ്ങളെ ചെറുക്കാനുള്ള കണ്ടെത്തലുകളെ മത വിഭാഗങ്ങള്‍ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X