Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കളെ പീഡിപ്പിച്ച അച്ഛന്‌ മാനസാന്തരം

മുംബൈ: പത്തുവര്‍ഷത്തോളം മൂത്ത മകളെയും നാലു മാസത്തോളം ഇളയമകളെയും ലൈംഗികമായി പീഡിപ്പിച്ച പിതാവിന്‌ ഒടുക്കം മാനസാന്തരം.

അറസ്റ്റിലായതിനെത്തുടര്‍ന്ന്‌ മാനസിക വിഭ്രാന്തിയിലായ ഇയാള്‍ക്ക്‌ ഇപ്പോള്‍ കൗണ്‍സിലിങ്‌ നല്‍കുകയാണ്‌. ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശമനുസരിച്ചാണ്‌ കുടുംബത്തിന്റെ ഐശ്വര്യത്തിനായി ഹസ്‌മുഖ്‌ റാത്തോഡ്‌ സ്വന്തം മക്കളെ ലൈംഗികമായി പീഡിപ്പിച്ചത്‌. കുട്ടികളുടെ അമ്മയും ഇതിന്‌ കൂട്ടുനില്‍ക്കുകയായിരുന്നു.

പശ്ചാത്താപം തോന്നിയ പിതാവ്‌ ജാമ്യം വേണ്ടെന്ന്‌ പറഞ്ഞുവെന്ന്‌ പൊലീസ്‌ പറയുന്നു. എനിക്ക്‌ ജാമ്യം വേണ്ട, ജയിലഴികള്‍ക്കുള്ളില്‍ കഴിയാനാണ്‌ ഇപ്പോള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്‌. സമൂഹത്തെ അഭിമുഖീകരിക്കാന്‍ എനിക്കിപ്പോള്‍ ഭയമാണ്‌- എന്ന്‌ വിളിച്ചുപറഞ്ഞുകൊണ്ട്‌ ഹസ്‌മുഖ്‌ റാത്തോഡ്‌ ജയില്‍ മുറിയില്‍ ചുരുണ്ടുകൂടിക്കിടക്കുകയാണത്രേ.

രണ്ടു ദിവസമായി ഇയാള്‍ ഉറങ്ങുകയോ വേണ്ടതുപോലെ ഭക്ഷണം കഴിയ്‌ക്കുകയോ ചെയ്‌തിട്ടില്ല. അറസ്റ്റിലായി ഒരാഴ്‌ചയോളമായിട്ടും തെറ്റു സമ്മതിക്കാതിരുന്ന ഇയാള്‍ തിങ്കളാഴ്‌ച മുതലാണ് മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്‌.

കഴിഞ്ഞയാഴ്‌ചയാണ്‌ താനെയിലെ മിറാ റോഡില്‍ സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട്‌ അച്ഛന്‍ മക്കളെ പീഡിപ്പിച്ച കഥ പുറം ലോകമറിയുന്നത്‌.

കേസില്‍ റാത്തോഡിനൊപ്പം ഭാര്യയെയും മന്ത്രിവാദിയെയും പൊലീസ്‌ അറസ്റ്റുചെയ്‌തിരുന്നു. റാത്തോഡിന്‌ പുറമെ മന്ത്രവാദിയും കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്ന്‌ പൊലീസിന്‌ സംശയമുണ്ട്‌.

ഒന്‍പത്‌ വര്‍ഷത്തോളം നിരന്തരമായി പിതാവിന്റെ പീഡനം അനുഭവിച്ച മൂത്ത കുട്ടി അനിയത്തിയെയും അച്ഛന്‍ പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന്‌ മനസ്സിലാക്കിയതോടെ മുത്തശ്ശിയോട്‌ സംഭവം തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന്‌ അമ്മാവന്റെ സഹായത്തോടെയാണ്‌ പൊലീസില്‍ പരാതി നല്‍കിയത്‌.

ഇതിനിടെ പീഡനത്തിനിരയായ കുട്ടികള്‍ക്ക്‌ കൗണ്‍സിലിങ്‌ നല്‍കാനും അവരുടെ താമസസ്ഥലം മാറ്റാനുമുള്ള നടപടികള്‍ പൊലീസ്‌ തുടങ്ങിയിട്ടുണ്ട്‌. മൂത്ത കുട്ടി മാനസികമായി തളര്‍ന്ന അവസ്ഥയിലാണെന്നും കൗണ്‍സിലിങ്‌ ആവശ്യമാണെന്നും പൊലീസ്‌ പറഞ്ഞു.

സംഭവം പുറത്തറിഞ്ഞതോടെ പെണ്‍കുട്ടികളെ സഹായക്കാമെന്ന വാഗ്‌ദാനവുമായി സംഘടനകളും വ്യക്തികളും മുന്നോട്ടു വന്നിട്ടുണ്ട്‌. ഇക്കാര്യത്തില്‍ ഏതെങ്കിലും എന്‍ജിഒയുടെ സഹായം തേടാനാണ്‌ പൊലീസ്‌ ആലോചിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+