സന്തോഷ് മാധവന് കേസ്: സാക്ഷികള്‍ കൂറുമാറി
കൊച്ചി: സന്തോഷ് മാധവനെതിരെയുള്ള കേസില്‍ നാലു സാക്ഷികള്‍ കൂറുമാറി. സന്തോഷ് മാധവന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രോസിക്യൂഷന് കണ്ടെത്തിയ പെണ്‍കുട്ടികളില്‍ സാക്ഷികളായെത്തിയ നാലുപേരാണ് കൂറുമാറി പ്രതിഭാഗം ചേര്‍ന്നത്.
പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെയും സ്വാമി അമൃതചൈതന്യ എന്ന സന്തോഷ് മാധവന് ബലാല്‍സംഗം ചെയ്തുവെന്നാണ് പൊലീസ് കേസ്. 2008 മെയ് മാസത്തിലാണ് സന്തോഷ് മാധവന് അറസ്റ്റിലായത്.
ഈ കേസില്‍ സുപ്രീം കോടതി വരെ പോയിട്ടും സന്തോഷിന് ജാമ്യം ലഭിച്ചിരുന്നില്ല. സാക്ഷിയായി എത്തിയ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരും ഒരു പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുമാണ് പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ക്ക് പിന്തുണ നല്‍കാതെ കൂറുമാറി പ്രതിഭാഗം ചേര്‍ന്നത്.
ഇതേത്തുടര്‍ന്ന് ഇവരെ പ്രോസിക്യൂഷന് എതിര്‍വിസ്താരം നടത്തി. വിചാരണ രഹസ്യമായിട്ടാണ് നടക്കുന്നത് അതിനാല്‍ ഇവരുടെ മൊഴികള്‍ ലഭ്യമല്ല. ലൈംഗിക പീഡനത്തിന് വിധേയരായവര്‍ കൂറുമാറിയത് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
സാക്ഷികള്‍ കൂറുമാറിയതിനാല്‍ തുടര്‍ നടപടികള്‍ എങ്ങനെ നടത്തണമെന്ന് ആഭ്യന്തരവകുപ്പ് നിയമോപദേശം തേടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രോസിക്യൂഷന് ഭാഗത്തുനിന്നും അമ്പതോളം സാക്ഷികളുണ്ട്. ഇനി നാല്പതോളം പേരെക്കൂടി വിസ്തരിക്കാനുണ്ട്.
ബലാല്‍സംഗത്തിന് വിധേയരായ നാല് പെണ്‍കുട്ടികള്‍ കേസ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് മുമ്പാകെ നല്കിയ മൊഴി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ സാക്ഷികളില്‍ മൂന്നുപേര്‍ അക്കാര്യം അംഗീകരിച്ചില്ല. ഒരു പെണ്‍കുട്ടി മാത്രമാണ് മൊഴിയ്ക്ക് പിന്തുണ നല്‍കിയത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കേസ് വിചാരണ നടക്കുന്നത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications