ലാവലിന്‍: പ്രതിപക്ഷം ഗവര്‍ണറെ കണ്ടു
തിരുവനന്തപുരം: ലാവലിന്‍ കേസ് നടപടികള്‍ വൈകിപ്പിയ്‌ക്കുന്നതിലൂടെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സംരക്ഷിയ്‌ക്കാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. പിണറായി അടക്കം 11 പ്രതികളാണ് സിബിഐയുടെ പ്രതിപ്പട്ടികയില്‍ ഉള്ളതെങ്കിലും നടപടിക്രമങ്ങള്‍ വൈകിപ്പിയ്‌ക്കുന്നതിലൂടെ സര്‍ക്കാര്‍ മുഖ്യപ്രതിയായി മാറിയിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകായയിരുന്നു അദ്ദേഹം. പ്രോസിക്യൂഷന്‍ അനുമതി നല്‌കാതെ സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിയ്‌ക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ലാവലിന്‍ വിഷയം സജീവമാക്കാനുള്ള നീക്കമാണ് പ്രതിപക്ഷം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ലാവലിന്‍ വിവാദം തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നതെങ്കിലും ഇരുമുന്നണിയിലേയും സീറ്റ് തര്‍ക്കങ്ങളും ഘടകകക്ഷികള്‍ തമ്മിലുള്ള പോരും ലാവലിന്‍ കേസിലുള്ള ജനശ്രദ്ധ വഴിതിരിച്ചു വിട്ടിരുന്നു.
കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയടക്കം വിവിധ കക്ഷി നേതാക്കള്‍ക്കൊപ്പമാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഗവര്‍ണറെ കണ്ട ചര്‍ച്ച നടത്തിയത്.












Click it and Unblock the Notifications