Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാന്ദ്‌ മാനഭംഗപ്പെടുത്തിയെന്ന്‌ ഫിസ

മൊഹാലി: ആദ്യഭാര്യയെ ഉപേക്ഷിച്ച്‌ ഇസ്ലാം മതത്തിലേയ്‌ക്ക്‌ മാറി കാമുകിയെ വിവാഹം ചെയ്യുകയും പിന്നീട്‌ മൊഴി ചൊല്ലുകയും ചെയ്‌്‌ത ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി ചന്ദര്‍ മോഹനെതിരെ പരാതിയുമായി വീണ്ടും രണ്ടാംഭാര്യ രംഗത്ത്‌.

മതം മാറി ഫിസയെന്ന പേര്‌ സ്വീകരിച്ച അനുരാധ ബാലിയാണ്‌ ചാന്ദിനെതിരെ പരാതിയുമായി പഞ്ചാബ്‌ ഡിഐജിയ്‌ക്ക്‌ പരാതി നല്‍കിയിരിക്കുന്നത്‌. ബലാല്‍സംഗം, വഞ്ചന, മതവികാരം വ്രണപ്പെടുത്തല്‍, മാനനഷ്ടമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ ചാന്ദിനെതിരെ ആരോപിച്ചിരിക്കുന്നത്‌.

ഡിഐജിയ്‌ക്ക്‌ നീതി നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. നേരത്തേ ഇതേ പരാതി എസ്‌പിയ്‌ക്ക്‌ നല്‍കിയിരുന്നെങ്കിലും ആരോപണം നിഷേധിക്കുന്നതായി ചാന്ദ്‌ മുഹമ്മദ്‌ അറിയിച്ചതിനെത്തുടര്‍ന്ന്‌ പരാതിയിന്മേല്‍ അന്വേഷണം നടന്നിരുന്നില്ല.

ഫിസ തന്റെ ഭാര്യയാണെന്നും താനിപ്പോഴും മുസ്ലീം ആണെന്നും കാണിച്ച്‌ ചാന്ദ്‌ ലണ്ടനില്‍ നിന്നും എസ്‌പിയ്‌ക്ക്‌ ഫാക്‌സ്‌ സന്ദേശം അയച്ചിരുന്നു. പൊലീസ്‌ കുറ്റവിമുക്തനാക്കിയതിന്‌ പിന്നാലെ അദ്ദേഹം ഫിസയെ ഫോണില്‍ വിളിച്ച്‌ മൊഴി ചൊല്ലുകയായിരുന്നു.

ഫോണിലൂടെ മൂന്ന്‌ വട്ടം തലാഖ്‌ ചൊല്ലിയാണ്‌ ചാന്ദ്‌ ഫിസയെ ഒഴിവാക്കിയത്‌. പിന്നീട്‌മൂന്നുവട്ടം തലാഖ്‌ എന്നെഴുതി എസ്‌എംഎസ്‌ അയയ്‌ക്കുകയും ചെയ്‌തു. ഹരിയാനയിലെ അസിസ്റ്റന്റ്‌ അഡ്വക്കേറ്റ്‌ ജനറലായിരുന്നു 37 വയസ്സുള്ള അനുരാധ.

പ്രണയത്തെത്തുടര്‍ന്ന്‌ മതം മാറാനും വിവാഹം നടത്താനുമായി മുങ്ങിയ ചാന്ദ്‌ തുടര്‍ച്ചയായി അമ്പത്‌ ദിവസം മന്ത്രിസഭയില്‍ എത്താതിരുന്നതിനെത്തുര്‍ന്ന്‌ ഉപമുഖ്യമന്ത്രിസ്ഥാനത്ത്‌ നിന്നും അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. പ്രണയത്തിന്‌ വേണ്ടി താന്‍ എന്തും ഉപേക്ഷിക്കുമെന്നായിരുന്നു ചാന്ദ്‌ അന്ന്‌ പറഞ്ഞത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+