ചൈന മൊബൈല്‍-കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യം
ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ചൈനീസ് മൊബൈല്‍ ഫോണുകള്‍ക്കുള്ള സര്‍വീസ് ലഭ്യമാക്കുന്നത് തടയാന്‍ രാജ്യത്തെ എല്ലാ മൊബൈല്‍ സേവനദാതാക്കള്‍ക്കും ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് നിര്‍ദ്ദേശം നല്‌കിയിരുന്നു. ജനുവരി ആറിനും മാര്‍ച്ച് 31നും അവസാനിയ്‌ക്കുന്ന രണ്ട് സമയപരിധികള്‍ നല്‌കിയിരുന്നെങ്കിലും കമ്പനികള്‍ക്ക് ഈ നിര്‍ദ്ദേശം പാലിയ്‌ക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഏപ്രില്‍ 15ഓടെ ചൈനീസ് മൊബൈലുകളിലേക്കുള്ള സര്‍വീസ് തടയാന്‍ ആവശ്യമായ ഉപകരണങ്ങള്‍ മൊബൈല്‍ സേവനദാതാക്കള്‍ സ്ഥാപിയ്‌ക്കും. ഏപ്രില്‍ അവസാനത്തോടെ ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കരുതപ്പെടുന്നത്.
ഓരോ മാസവും എട്ടു ലക്ഷം ചൈനീസ് മൊബൈല്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണയില്‍ എത്തുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ ആഡംബരങ്ങള്‍ എന്നതാണ് ചൈനീസ് മൊബൈലുകളുടെ പ്രധാന ആകര്‍ഷണം. 2000-5000 രൂപ വരെ വിലയില്‍ ഒട്ടേറെ മോഡലുകളാണ് വില്‌പനയ്‌ക്ക് ഉള്ളത്. ഇതില്‍ മിക്കതിനും പേരുകളില്ല. പേരുള്ളവയാണെങ്കില്‍ തന്നെ പ്രമുഖ ബ്രാന്‍ഡുകളുടെ അനുകരണമായിരിക്കും ഇവ.
ആരുടെയും കണ്ണഞ്ചിപ്പിയ്ക്കുന്ന സൗകര്യങ്ങളും ആഡംബരങ്ങളുമാണ് ചൈനീസ് മൊബൈലുകളുടെ പ്രധാന ആകര്‍ഷണം. ഒരേ സമയം രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗം, രണ്ട് ക്യാമറകള്‍, വിശാലമാ ടച്ച് സ്‌ക്രീനുകള്‍, ടിവി, ഹെഡ്‌സെറ്റ് ഉപയോഗിക്കാതെ എഫ്‌എം, ബ്ലൂ ടൂത്ത്, വലിയ മെമ്മറി, ഉയര്‍ന്ന വീഡിയോ-ഓഡിയോ മേന്മ ഇങ്ങനെ മികച്ച സൗകര്യങ്ങളുടെ നിര നീളുമ്പോള്‍ ഉപഭോക്താക്കള്‍ ഇതിലേക്ക് ആകര്‍ഷിയ്‌ക്കപ്പെടുന്നു.
ഈ സൗകര്യങ്ങളുള്ള ബ്രാന്‍ഡഡ് മൊബൈലുകള്‍ക്ക് ചുരുങ്ങിയത് 15000-20000 രൂപ വില വരും. ഇതൊക്കെയാണ മൊബൈല്‍ വിപണിയില്‍ ചൈനീസ് മൊബൈലുകളുടെ പ്രിയം വര്‍ദ്ധിപ്പിച്ചത്.












Click it and Unblock the Notifications