ചൂതാടാന്‍ ഭാര്യയെ പണയവസ്തുവാക്കി
ജയ്പൂര്‍: ചൂതാട്ടഭ്രമക്കാരന് പണം തീര്‍ന്നപ്പോള്‍ സ്വന്തം ഭാര്യയെ പണം വച്ച് ചൂതാട്ടം നടത്തി. രാജസ്ഥാനിലെ ബരന്‍ ജില്ലയിലാണ് സംഭവം നടന്നത്.
കളിച്ചു കളിച്ച് കയ്യിലുള്ള പണം മുഴുവന്‍ പോയപ്പോഴാണ് ഇയാള്‍ ഭാര്യയെ പണപ്പെുടത്താന് തീരുമാനിച്ചത്. കളിയില്‍ തോറ്റതിനെത്തുടര്‍ന്ന് ഇയാളുടെ കൂട്ടുകാര്‍ ഇരുപത്തിയഞ്ചുകാരിയായ ഇയാളുടെ ഭാര്യയെ കൊണ്ടുപോയി പലതവണയായി ലൈംഗികമായി പീഡിപ്പിച്ചു.
സല്ലു ഓജ യെന്നയാളാണ് ഭാര്യയെ പണയവസ്തുവാക്കി ചൂതാട്ടം നടത്തിയത്. കളിയില്‍ തോറ്റ ഭര്‍ത്താവ് തന്നെ കൂട്ടുകാര്‍ക്ക് സമ്മാനിച്ചെന്നും ഒരാഴ്ചയോളം തടവിലിട്ട് തന്നെ അവര്‍ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതിതന്നെയാണ് പരാതി നല്‍കിയിരിക്കുന്നത്.
കളിയില്‍ അമ്പതിനായിരം രൂപവെയ്ക്കേണ്ട സ്ഥാനത്താണത്രേ സല്ലു ഭാര്യയെ പണവസ്തുവാക്കിയത്. കളിയില്തോറ്റപ്പോള് ഭാര്യയെ കൂട്ടുകാര്‍ക്ക് കൈമാറിയ സല്ലു സ്വന്തം നില ഭദ്രമാക്കാനായി ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ ഒരു പരാതിയും നല്കി.
പിന്നീട് വെള്ളിയാഴ്ചയാണ് രണ്ടുമക്കളുള്ള യുവതി ഭര്‍ത്താവിനെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മാര്‍ച്ച് 26നായിരുന്നുവത്രേ സല്ലു ഭാര്യയെ പണയപ്പെടുത്തി ചൂതുകളിച്ചത്.
ഭര്‍ത്താവിന്റെ കൂട്ടുകാര്‍ മൂന്നുപേര്‍ ചേര്‍ന്ന് തന്നെ കൈകള്‍ കെട്ടിയിട്ട് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സല്ലുവിനും കൂട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications