നാനോയില്‍ യാത്ര ചെയ്യില്ല: മമത
കൊല്‍ക്കത്ത: ജനങ്ങളുടെ രക്തം കൊണ്ട് നിര്‍മിച്ച നാനോ കാറില്‍ യാത്ര ചെയ്യില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പറഞ്ഞു. എപ്പോഴെങ്കിലും നാനോയില്‍ സഞ്ചരിയ്‌ക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് തന്റെ നാനോ വിരോധം ഒരിയ്‌ക്കല്‍ കൂടി മമത വെളിപ്പെടുത്തിയത്.
ഏത് കാറില്‍ സഞ്ചരിയ്‌ക്കണമന്ന് തീരുമാനിയ്‌ക്കേണ്ടത് താനാണ്. നാനോ കാര്‍ ഇപ്പോള്‍ പുറത്തിറക്കിയത് തിരഞ്ഞെടുപ്പ് ഉന്നം വച്ചാണ്.ഒരു ലക്ഷം രൂപയുടെ കാര്‍ നാനോയ്‌ക്ക് കൊല്‍ക്കത്തയില്‍ കുറഞ്ഞത് 1.54 ലക്ഷം വരുമെന്നും മമത ചൂണ്ടിക്കാട്ടി.
മമതയുടെ നേതൃത്വത്തില്‍ സിംഗൂരില്‍ നടന്ന ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ സമരത്തെ തുടര്‍ന്നണ് ടാറ്റ നാനോ കാര്‍ നിര്‍മാണ ഫാക്ടറി ബാംഗാളില്‍ നിന്നും ഗുജറാത്തിലേക്ക് മാറ്റിയത്. ടാറ്റയുടെ പിന്‍മാറ്റം ബംഗാളിലെ ഇടതു മുന്നണിയുടെ സജീവ തിരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നാണ്.












Click it and Unblock the Notifications