ചാട്ടവാറിന് അടിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി
ഇസ്‌ലാമാബാദ്: പ്രണയബന്ധം ആരോപിച്ച് താലിബാന്‍ പരസ്യമായി ചാട്ടവാറിനടിച്ച പെണ്‍കുട്ടി കൂറുമാറി.സംഭവം വിവാദമായതിനെത്തുടര്‍ന്ന് തെളിവെടുക്കാനെത്തിയ ഇസ്‌ലാമിക് കോടതി ജഡ്‌ജി സയിദ് മുഹമ്മദ് ജാവേദിന്റെ മുമ്പിലാണ് ഇത്തരമൊരു സംഭവം നടന്നിട്ടേയില്ലന്ന രീതിയില്‍ 17കാരിയായ ചന്ദ് ബീബി മൊഴി നല്‍കിയത്.
ശരീ അത്ത് നിയമം നടപ്പാക്കുന്നതിന്റെ പേരിലാണ് രണ്ടാഴ്‌ച മുന്പ് ചന്ദ് ബീബിയെ താലിബാന്‍ തീവ്രവാദികള്‍ പിടികൂടി പൊതുജനമധ്യത്തിലിട്ട് തല്ലിച്ചതച്ചത്. ദരിദ്ര കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിക്ക് ഒരാളുമായി അടുപ്പമുണ്ടെന്ന് അയല്‍ക്കാരനാണ് താലിബാന് വിവരം നല്‍കിയത്.
തുടര്‍ന്ന് വിചാരണയോ തെളിവോ അന്വേഷണമോ കൂടാതെ ചാട്ടവാര്‍ അടിശിക്ഷ നടപ്പാക്കുകയായിരുന്നു. തീവ്രവാദികളുമായി പാക് സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയ സ്വാതില്‍ അനുരഞ്‌ജനക്കരാറിന്റെ ഭാഗമായാണ് ശരീ അത്ത് നടപ്പാക്കിയത്.
പെണ്‍കുട്ടിയെ കമിഴ്‌ത്തിക്കിടത്തി കാലിലും തലയിലും ബലമായി പിടിച്ചശേഷം ചാട്ടവാറ് കൊണ്ട് അടിയ്ക്കുന്നതിന്റെ രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറലോകമറിഞ്ഞത്.
ടിവി ചാനലുകള്‍ വീഡിയോ രംഗങ്ങള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications