കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത്തമിടീക്കല്‍: നിരീക്ഷകനെതിരെ നടപടി

  • By Staff
Google Oneindia Malayalam News

ദില്ലി: തെറ്റു ചൂണ്ടിക്കാണിച്ച ജീവനക്കാരനെ പരസ്യമായി ഏത്തമിടീച്ച തിരഞ്ഞെടുപ്പ്‌ നിരീക്ഷകനെ മാറ്റാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തീരുമാനിച്ചു.

വടകര മണ്ഡലത്തിന്റെ ചുമതലയുള്ള നിരീക്ഷന്‍ പിഎല്‍ ദര്‍ബാറിനെതിരെയാണ്‌ കമ്മീഷന്റെ നടപടി. ദര്‍ബാറിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ഗുജറാത്ത്‌ സര്‍ക്കാറിനോടും ആവശ്യപ്പെട്ടിട്ടുണ്ട്‌. ഗുജറാത്ത്‌ കേഡറിലെ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌ പിഎല്‍ ദര്‍ബാര്‍.

വടകരയിലെ മടപ്പള്ളി സര്‍ക്കാര്‍ കോളെജില്‍ വടകര മണ്ഡലത്തിലെ വോട്ടിങ്‌ യന്ത്രം സജ്ജീകരിക്കുന്നതിനിടെയുണ്ടായ പിശക്‌ ചൂണ്ടിക്കാട്ടിയതിനാണ്‌ മേലടി ബ്ലോക്‌ പഞ്ചായത്ത്‌ എക്‌സ്റ്റന്‍ഷന്‍ ഓഫീസറായ കെ സൂപ്പിയെ ദര്‍ബാര്‍ പ്രാകൃതമായ രീതിയില്‍ ശിക്ഷിച്ചത്‌.

തന്റെ തെറ്റു ചൂണ്ടിക്കാണിച്ചതില്‍ പ്രകോപിതനായ ദര്‍ബാര്‍ സൂപ്പിയോട്‌ പത്തുതവണ ഏത്തമിടാനും പരസ്യമായി മാപ്പു പറയാനും ആവശ്യപ്പെടുകയായിരുന്നുവത്രേ.മറ്റു വഴികളില്ലാതെ സൂപ്പി ഇതനുസരിക്കുകയും ചെയ്‌തു. ഇതിനെത്തുടര്‍ന്ന്‌ ജീവനക്കാര്‍ തിരഞ്ഞെടുപ്പ്‌ ജോലികള്‍ നിര്‍ത്തിവച്ച്‌ പ്രതിഷേധ പ്രടനം നടത്തുകയും കോഴിക്കോട്‌ ജില്ലാ കളക്ടര്‍ക്ക്‌ പരാതി നല്‍കുകയുമായിരുന്നു.

റവന്യൂ വകുപ്പിലെ വീഡിയോ ഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളടക്കം കളക്ടര്‍ പരാതി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നളിനി നെറ്റോയ്‌ക്ക്‌ സമര്‍പ്പിച്ചു. നെറ്റോ അത്‌ കേന്ദ്ര കമ്മീഷന്‌ അയയ്‌ക്കുകയായിരുന്നു. തുടര്‍ന്നാണ്‌ ദര്‍ബാറിനെതിരെ നടപടിയെടുത്തത്‌.

ദര്‍ബാര്‍ ഗുരുതരമായ കൃത്യവിലോപമാണ്‌ കാണിച്ചതെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ്‌ ജോലികള്‍ക്കിടെ ജീവനക്കാര്‍ കൃത്യവിലോപം കാണിച്ചാല്‍ പോലും അവരെ ശിക്ഷിക്കാന്‍ നിരീക്ഷന്‌ അധികാരമില്ലെന്നും അത്‌ കമ്മീഷന്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയാണ്‌ വേണ്ടതെന്നും കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വ്യക്തമാക്കി.

ദര്‍ബാറിനോട്‌ എത്രയും വേഗം കേരളം വിടാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഇയാള്‍ക്ക്‌ പകരം മധ്യപ്രദേശ്‌ കേഡറിലെ ഐഎഎസ്‌ ഉദ്യോഗസ്ഥനായ രാജേഷ്‌ പ്രസാദ്‌ മിശ്രയെ വടകരയിലെ നിരീക്ഷകനായി കമ്മീഷന്‍ നിയമിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X