കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം മുന്നണിയും നാലാം മുന്നണിയും മിഥ്യ: അദ്വാനി

  • By Staff
Google Oneindia Malayalam News

LK Advani
തിരുവനന്തപുരം/പാലക്കാട്‌: കേന്ദ്രത്തില്‍ അധികാരത്തിലേറിയാല്‍ ഈ നൂറ്റാണ്ട്‌ ഇന്ത്യയുടേതാക്കുമെന്ന്‌ ബിജെപി നേതാവ്‌ എല്‍കെ അദ്വാനി. മൂന്നാം മുന്നണി സിദ്ധാന്തവും നാലാം മുന്നണി സിദ്ധാന്തവും വെറും മിഥ്യമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്‌ച തിരുവനന്തപുരത്തും പാലക്കാട്ടും നടന്ന ബിജെപി തിരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ വേദയിലും പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

അഞ്ചുവര്‍ഷം ഭരിച്ചിട്ടും പറയാന്‍ ഒരു നേട്ടവുമില്ലാതെയാണ്‌ യുപിഎ സര്‍ക്കാര്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. പറയുന്നതെല്ലാം പ്രവര്‍ത്തിച്ചുകാണിക്കുന്നവരാണ്‌ ബിജെപിക്കാര്‍. ഇന്ത്യയെ അണ്വായുധ രാഷ്ട്രമാക്കുമെന്ന്‌ പ്രഖ്യാപിച്ച ബിജെപി അത്‌ ചെയ്‌തുകാണിച്ചു. അതുപോലെ കൃഷിയ്‌ക്കും കര്‍ഷകര്‍ക്കും സുരക്ഷയ്‌ക്കും പ്രതിരോധത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടാണ്‌ ബിജെപിയുടെ പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്‌- അദ്ദേഹം പറഞ്ഞു.

നെഹ്‌റുവിന്റെ കാലം മുതല്‍ രാജ്യംഭരിച്ച എല്ലാ സര്‍ക്കാറുകളുടെയും പ്രകടനം അടുത്തുനിന്നു കണ്ട അനുഭവമുണ്ട്‌. ആ സര്‍ക്കാറുകള്‍ക്കെല്ലാം തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ജനങ്ങള്‍ക്കുമുന്നില്‍ വയ്‌ക്കാന്‍ ഒന്നല്ലെങ്കില്‍ മറ്റൊരു നേട്ടം ഉണ്ടായിരുന്നു. എന്നാല്‍ യുപിഎ സര്‍ക്കാറിന്‌ ഇതൊന്നുമില്ല. ചരിത്രത്തിലാദ്യമാണ്‌ ഇത്രയും പരാജയപ്പെട്ട നിലയില്‍ ഒരു സര്‍ക്കാര്‍ ജനവിധി തേടുന്നത്‌.

മന്‍മോഹന്‍ ഭരിച്ച അഞ്ചുവര്‍ഷവും വാജ്‌പേയി ഭരിച്ച ആറു വര്‍ഷവും താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമേ അമ്പരപ്പിക്കുന്ന അന്തരം ബോധ്യമാവുകയുള്ളു. സാധാരണക്കാരനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന്‌ പറഞ്ഞ്‌ അധികാരത്തിലേറിയ യുപിഎ സാധാരണക്കാര്‍ക്ക്‌ വേണ്ടി എന്താണ്‌ ചെയ്‌തത്‌.

ക്യൂബ കൊല്‍ക്കത്ത, കേരളം എന്നിവിടങ്‌ഹളില്‍ മാത്രമാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നിലനില്‍ക്കുന്നത്‌. കേരളത്തിലും ബംഗാളിലും ശത്രുതയും മറ്റെല്ലായിടത്തും സൗഹൃദവുമാണ്‌ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ളത്‌. ഇത്‌ ജനങ്ങളെ പറ്റിക്കുന്ന ഒരു രാഷ്ട്രീയ തന്ത്രമാണ്‌- അദ്ദേഹം ആരോപിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ഇന്ത്യയുടേതാണ്‌. ശക്തമായൊരു ഭരണവും ഇന്ത്യന്‍ ജനതയുടെ ഇച്ഛാശക്തിയും ചേര്‍ന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. അതിന്‌ നേതൃത്വം നല്‍കാന്‍ എന്‍ഡിഎയ്‌ക്കുമാത്രമേ കഴിയുകയുള്ളു. സംശുദ്ധവും സമഗ്രവികസനവും സുരക്ഷിതത്വവുമാണ്‌ ബിജെപി ഉറപ്പ്‌ നല്‍കുന്നത്‌- അദ്വാനി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X