കസബിന് മേല്‍ 166 കൊലപാതക കേസുകള്‍
മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് അജ്‌മല്‍ അമീര്‍ കസബ് 166 കൊലപാതക കേസുകളില്‍ വിചാരണ നേരിടേണ്ടി വരുമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍നികം പറഞ്ഞു.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 166 പേരുടെ മരണത്തില്‍ കസബിന് നേരിട്ടുപങ്കില്ലെങ്കിലും ആക്രമണത്തിനു മുന്നോടിയായി പാകിസ്‌താനിലും മറ്റും നടന്ന ഗൂഢാലോചനയില്‍ കസബ് കൂടി ഉള്‍പ്പെട്ടിരുന്നു. ഫാഹീം അന്‍സാരി, സബാഹുദ്ദീന്‍ അഹ്‌മദ് എന്നിവരും ഈ കേസില്‍ പ്രതികളാണ്.
സിഎസ്‌ടി. റെയില്‍വേസ്റ്റേഷനില്‍ നടന്ന വെടിവെപ്പിലാണ് കസബിന് നേരിട്ട് ബന്ധമുള്ളത്. താജ്‌ഹോട്ടല്‍, ട്രൈഡന്റ്, നരിമാന്‍ഹൗസ് എന്നിവിടങ്ങളില്‍ കസബിന്റെ സംഘത്തിലുണ്ടായിരുന്ന ഒന്പത് പേരാണ് അക്രമണം നടത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302-ാം വകുപ്പു പ്രകാരം കസബിന് മേല്‍ 166 തവണ കൊലപാതക കുറ്റം ചുമത്താമെന്നും ഉജ്ജ്വല്‍ നികം ചൂണ്ടിക്കാട്ടി.
കസബും കൂട്ടാളിയായ ഇസ്‌മയിലും ചേര്‍ന്നാണ് സിഎസ്‌ടിയില്‍ വെടിവെപ്പു നടത്തിയത്. ഹേമന്ദ് കര്‍ക്കറെ, അശോക് കാംതെ, വിജയ്‌സലാസ്‌കര്‍ എന്നീ പോലീസ്‌ഉദ്യോഗസ്ഥരെ വെടിവെച്ചു കൊന്നതിലും കസബ് വിചാരണ നേരിടേണ്ടിവരും.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സ്‌കോഡ വണ്ടി മോഷ്ടിച്ച് കടന്നതും ചൗപ്പാത്തിയില്‍ പോലീസ് കോണ്‍സ്റ്റബിളിനെ വെടിവെച്ചു കൊന്ന കേസിലും കസബ് പ്രതിയാണ്. മുംബൈ പോലീസ് സമര്‍പ്പിച്ച 11,000 പേജുള്ള കുറ്റപത്രത്തിന്‍ മേലുള്ള വിചാരണ ഏറെ നാള്‍ നീണ്ടു നില്ക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications