17കാരിയുടെ മരണം ദില്ലി സ്കൂളില്‍ സംഘര്‍ഷം

കടുത്ത ആസ്‌ത്മ ബാധിച്ച കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ യഥാസമയം നടപടിയെടുത്തില്ലെന്ന് രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും ആരോപിയ്ക്കുന്നു.
കുട്ടിയ്ക്ക് അസുഖം മൂര്‍ച്ഛിച്ചിരുന്ന സമയത്ത് സ്കൂള്‍ വളപ്പില്‍ പ്രിന്‍സിപ്പലിന്റേതടക്കം നൂറിലേറെ കാറുകള്‍ ഉണ്ടായിരുന്നു. എന്നിട്ടും സ്കൂള്‍ അധികൃതര്‍ ആംബുലന്‍സ് വരുന്നത് വരെ കാത്തിരുന്നു. ആകൃതിയ്ക്ക് യഥാസമയം ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ രക്ഷപ്പെടുമായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വിളിച്ച വാര്‍ത്താസമ്മേളനം പ്രതിഷേധക്കാര്‍ അലങ്കോലമാക്കി. നാടകീയരംഗങ്ങളാണ് വാര്‍ത്താസമ്മേളനത്തിനിടെ സ്കൂളില്‍ അരങ്ങേറിയത്. മരിച്ച ആകൃതിയുടെ സഹപാഠികള്‍ സ്കൂള്‍ മാനേജ്മെന്റിനെ നിശിതമായി വിമര്‍ശിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ അസുഖ ബാധിതയായ വിദ്യാര്‍ഥിനിയെ ഉടനെതന്നെ ആസ്‌പത്രിയിലേയ്‌ക്കു മാറ്റിയിരുന്നെന്നും അവിടെവെച്ചാണ് മരണം സംഭവിച്ചതെന്നും പ്രിന്‍സിപ്പല്‍ ഗോള്‍ഡി മല്‍ഹോത്ര പറഞ്ഞു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ദില്ലി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദില്ലിയിലെ മറ്റൊരു വിദ്യാലയത്തില്‍ അധ്യാപികയുടെ ശിക്ഷണ നടപടികളെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചുവെന്ന ആരോപണം നിലനില്ക്കുന്നതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications