Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാനിധി നിരാഹാരസമരം നടത്തുന്നു

Karunanidhi
ചെന്നൈ: ശ്രീലങ്കയിലെ തമിഴരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കരുണാനിധി നിരഹാരസമരം നടത്തുന്നു.

തമിഴരെ ശ്രീലങ്കന്‍ സൈന്യം കൂട്ടക്കൊല ചെയ്യുകയാണെന്ന്‌ കരുണാനിധി ആരോപിച്ചു. ലങ്കയില്‍ നിരപരാധികള്‍ കൊല്ലപ്പെടുകയാണെന്നും തമിഴ്‌ വംശജരെ രക്ഷിക്കാന്‍ ഇന്ത്യ ഇടപെടണമെന്നും കരുണാനിധി ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഡിഎംകെ സ്ഥാപകന്‍ സി.എന്‍ അണ്ണാദുരൈയുടെ സ്‌മാരകത്തിന്‌ മുന്നിലാണ്‌ കരുണാനിധി നിരാഹാരം നടത്തുന്നത്‌. രാജ്യസഭാ എംപിയും മകളുമായ കനിമൊഴിയും മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരനും തിങ്കളാഴ്‌ച രാവിലെ അദ്ദേഹത്തെ സന്ദര്‍ശിച്ചു.

ഇതിനിടെ തോല്‍വിയുടെ വക്കിലെത്തിയ എല്‍ടിടിഇ ഞായറാഴ്‌ച ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഈ പ്രഖ്യാപനം തമാശയാണെന്ന്‌ പറഞ്ഞ്‌ തള്ളിക്കളഞ്ഞ ലങ്കന്‍ സര്‍ക്കാര്‍ പുലികളോട്‌ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.

23 പുലികള്‍ ശനിയാഴ്‌ച സൈന്യത്തിന്‌ മുന്നില്‍ കീഴടങ്ങിയിട്ടുണ്ട്‌. 12കടല്‍പ്പുലികളെ നാവികസേന വധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+