കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കലാപം: മോഡിക്കെതിരെ അന്വേഷണം

  • By Staff
Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടേതടക്കം 64 പേരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ആര്‍കെ രാഘവന്‍ കമ്മിറ്റിയ്ക്കാണ് സുപ്രീംകോടതി ഈ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.

കലാപത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, മോഡിയുടെ ക്യാബിനറ്റിലെ ഒരു മന്ത്രി, മൂന്ന് എംഎല്‍എമാര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കാനാണ് കോടതി ഉത്തരവ്. ഇതിന് പുറമെ ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചു. അന്വേഷണം സംബന്ധിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.

ഒരു എന്‍ജിഒ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് അജിത് പസായത്ത് അധ്യക്ഷനായ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

2002-ലെ ഗുജറാത്ത് കലാപം സംബന്ധിച്ചു അന്വേഷണം നടത്തിയ പ്രത്യേകസംഘത്തിന്റെ റിപ്പോര്‍ട്ടു പരിശോധിച്ച ശേഷമാണ് കോടതി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X