ലാവലിന്‍: നിര്‍ണായക മന്ത്രിസഭ ബുധനാഴ്ച
തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണരായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ മന്ത്രിസഭ ബുധനാഴ്ച തീരുമാനമെടുക്കും.
ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്ക് നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ ഏതാനും ദിവസം മുമ്പ് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എജിയുടെ നിയമോപദേശം സ്വീകരിക്കാനായിരുന്നു തീരുമാനം. ഇതുതന്നെയായിരിക്കും മന്ത്രിസഭയുടെ തീരുമാനവുമെന്നാണ് കരുതുന്നത്.
ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ട് ആശുപത്രിയില്‍ കഴിയുകയായിരുന്ന ചീഫ് സെക്രട്ടറി കെജെ മാത്യു മന്ത്രിസഭായഗോത്തിനായി ചൊവ്വാഴ്ച രാവിലെ തലസ്ഥാനത്തെത്തും.
പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന നിര്‍ദ്ദേശം എല്‍ഡിഎഫിലെ മറ്റു ഘടകകക്ഷികളും അംഗീകരിക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തിന്റെ അപ്രീതി സമ്പാദിക്കേണ്ടെന്നാണ് ഘടകകക്ഷികളുടെ നിലപാട്.
കേസില്‍ എജിയുടെ നിയമോപദേശം മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നതിന് മുമ്പായി പ്രതിപക്ഷ നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അഭിപ്രായം അറിയിക്കാന്‍ അവസരം നല്‍കണമെന്ന് വിഎസിന് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന നിലപാടാണ് മന്ത്രിസഭ കൈക്കൊള്ളുന്നതെങ്കില്‍ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്ന് സൂചനയുണ്ട്.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications