Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പോര്‍ട്ട്‌ ചോര്‍ന്നത്‌ താന്‍ വഴിയല്ലെന്ന്‌ എജി

ദില്ലി: എസ്‌എന്‍സി ലാവലിന്‍ കേസില്‍ നല്‍കിയ നിയമോപദേശത്തിന്റെ പകര്‍പ്പ്‌ ചോര്‍ന്നത്‌ തന്റെ ഓഫീസില്‍ നിന്നല്ലെന്ന്‌ അഡ്വക്കേറ്റ്‌ ജറല്‍ സി.പി സുധാകരപ്രസാദ്‌ വ്യക്തമാക്കി.

ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കവേയാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. രേഖകള്‍ ചോര്‍ന്നപ്പോള്‍ത്തന്നെ അതിനെക്കുറിച്ച്‌ അന്വേഷിച്ചിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനുമായി ഭിന്നതയില്ല. മതിയായ രേഖകള്‍ പരിശോധിച്ച ശേഷമാണ്‌ നിയമോപദേശം നല്‍കിയത്‌. ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തിനും നിയമോപദേശം നല്‍കും- അദ്ദേഹം പറഞ്ഞു.

അമ്പായത്തോട്‌ ഭൂമിവിതരണവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാറിന്‌ വേണ്ടി ഹാജരാകാനാണ്‌ സുധാകരപ്രസാദ്‌ ദില്ലിയില്‍ എത്തിയത്‌. കേസ്‌ വെള്ളിയാഴ്‌ച സുപ്രീം കോടതി പരിഗണിയ്‌ക്കും.

താന്‍ സിപിഎം അനുഭാവിയാണെന്നും എന്നാല്‍ ഭരണഘടനയുടെ അന്തസത്ത പാലിച്ചുകൊണ്ടായിരിക്കും ഔദ്യോഗികമായ കൃത്യനിര്‍വ്വഹണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ലാവലിന്‍ കേസില്‍ നിയമോപദേശം നല്‍കിയ സാഹചര്യത്തില്‍ ദില്ലിയിലെ കേരള ഹൗസില്‍ കനത്ത സുരക്ഷാ ക്രമീകരണമാണ്‌ സുധാകരപ്രസാദിനായി ഒരുക്കിയിരിക്കുന്നത്‌.

നിയമോപദേശം സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ന്ന്‌ കിട്ടിയത്‌ സിപിഎമ്മില്‍ പുതിയ വിവാദത്തിന്‌ വഴിവച്ചിരിക്കുകയാണ്‌.

താന്‍ റിപ്പോര്‍ട്ട്‌ വായിക്കുമ്പോള്‍ത്തന്നെ അതുസംബന്ധിച്ച വാര്‍ത്തകള്‍ ടിവിയില്‍ വന്നിരുന്നുവെന്ന്‌ വി.എസ്‌ ബുധനാഴ്‌ച വ്യക്തമാക്കിയിരുന്നു.

തനിക്കും തന്റെ ഓഫീസിനും റിപ്പോര്‍ട്ട്‌ ചോര്‍ച്ചയില്‍ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തില്‍ അദ്ദേഹം എജിയെ കുറ്റപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+