Get Updates
Get notified of breaking news, exclusive insights, and must-see stories!

മായയെ അശ്ലീലം പറഞ്ഞു: അമര്‍ കുരുക്കില്‍

ലഖ്‌നൊ: ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്തും സമാജ്‌ വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍സിങും വിവാദക്കുരുക്കിലായി.

യുപിയിലെ ബിഡ്‌നോറില്‍ ബുധനാഴ്‌ച നടന്ന തിരഞ്ഞെടുപ്പ്‌ റാലിയിലാണ്‌ ഇരുവരും ബിഎസ്‌പി നേതാവായ മായയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്‌. ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു.

മായാവതിയും വാജ്‌പേയിയും മൂന്നുതവണ രാഷ്ട്രീയമായി വിവാഹിതരായെന്നും എന്നാല്‍ ഇതുവരെ വിവാഹമോചനം നേടിയിട്ടില്ലെന്നുമുള്ള അമര്‍സിങിന്റെ പരാമര്‍ശമാണ്‌ വിവദാമായത്‌. ഇതിന്‌ മുമ്പും മായാവതിയ്‌ക്കെതിരെ അമര്‍ സിങ്‌ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിട്ടുണ്ട്‌.

മായാവതിയെ കെട്ടിപ്പുണര്‍ന്ന്‌ ചുംബിക്കാന്‍ തോന്നുന്നുവെന്ന്‌ വീണ്ടും പറഞ്ഞതിനാണ്‌ സഞ്‌ജയ്‌ ദത്തിനെതിരെ കേസെടുത്തിരിക്കുന്നത്‌. ഇതേ പരാമര്‍ശം നടത്തിയ ദത്തിനെതിരെ രണ്ട്‌ എഫ്‌ഐആര്‍ ഇതിന്‌ മുമ്പേതന്നെ ഫയല്‍ ചെയ്‌തിരിക്കുന്നു.

തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചശേഷം സഞ്‌ജയ്‌ ദത്തിനെതിരെ മൂന്നാമത്തെ അപകീര്‍ത്തിക്കേസാണിത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+