ലാവലിന്‍: യുഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ കാണും
തിരുവനന്തപുരം: എസ്‌എന്‍സി ലാവലിന്‍ കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശപ്രകാരം പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന് കാണിച്ച് മന്ത്രിസഭ നല്‍കിയ ശുപാര്‍ശ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം വെള്ളിയാഴ്‌ച ഗവര്‍ണര്‍ ആര്‍എസ് ഗവായിയെ കാണും.
ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്കാണ് നേതാക്കളും ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്‌ച. ലാവലിന്‍ കേസ് സംബന്ധിച്ച് മന്ത്രിസഭാ നിര്‍ദ്ദേശം തള്ളണമെന്നും പിണറായിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം സന്ദര്‍ശനവേളയില്‍ യുഡിഎഫ് നേതൃത്വം ഗവര്‍ണര്‍ക്ക് കൈമാറും.
വെള്ളിയാഴ്‌ച രാവിലെ 10ന് യുഡിഎഫ് ഏകോപന സമതി ചേരുന്നുണ്ട്. ലാവലിന്‍ പ്രശ്‌നത്തില്‍ കൈക്കൊള്ളേണ്ട സമരരീതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്‍് ഹൗസിലാണ് നേതൃയോഗം ചേരുക.
ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കേണ്ട നിവേദനത്തിന് യോഗം അന്തിമ രൂപം നല്‍കും. മന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രീയ പ്രേരിതമായതിനാല്‍ സ്വതന്ത്രമായ തീരുമാനമെടുക്കണമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെടുക.
ഈ വിഷയത്തില്‍ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമായിരിക്കും. അതുകൊണ്ടുതന്നെ ഗവര്‍ണറെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അനുകൂല തീരുമാനമുണ്ടാക്കാനാണ് യുഡിഎഫിന്റെ ശ്രമം.












Click it and Unblock the Notifications