മാന്ദ്യം ലൈംഗികത്തൊഴിലാളികളെയും ബാധിക്കുന്നു
മുംബൈ: സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലെ ലൈംഗികത്തൊഴിലാളികളെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രതിസന്ധിയെത്തുടര്‍ന്ന് ആവശ്യക്കാരില്ലാതെ വന്നതിനെത്തുടര്‍ന്ന് മുംബൈയിലും മറ്റുമുള്ള ചുവന്ന തെരുവുകളില്‍ ഡിസ്കൗണ്ടുകള്‍ നടപ്പിലാക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാമാത്തിപുര പോലുള്ള പ്രമുഖ ലൈംഗികത്തൊഴിലാളി കേന്ദ്രങ്ങളിലാണ് ലൈംഗികത്തൊഴിലാളികള്‍ ചാര്‍ജില്‍ ഇളവ് വരുത്തിയിരിക്കുന്നത്. ആവശ്യക്കാര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് വഴിയും മറ്റും ഇവര്‍ സ്വയം പരസ്യപ്പെടുത്താനും തുടങ്ങിയിട്ടുണ്ട്.
ഓര്‍ക്കുട്ട് പോലുള്ള സൗഹൃദസൈറ്റുകളെയാണ് ഇവര്പ്രധാനമായും ആശ്രയിക്കുന്നത്. രാജ്യത്തിലെ ഏറ്റവും തിരക്കേറിയ ലൈംഗിക വ്യാപാരകേന്ദ്രമായ കാമാത്തിപുരയില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആവശ്യക്കാരില്‍ എഴുപത് ശതമാനത്തിലധികം കുറവാണത്രേ ഉണ്ടായിരിക്കുന്നത്.
പത്തുമിനിട്ടിന് സാധാരണഗതിയില്‍ നൂറു രൂപയായിയിരുന്നുവത്രേ ഇവര്‍ ഈടാക്കിയരുന്നത് മാന്ദ്യത്തെത്തുടര്‍ന്ന് ഇപ്പോള്‍ ഇത് 30രൂപയാക്കി കുറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്ധേരി, കന്തിവാലി, മലട്, മിറാ റോഡ്, ഖടക്, ബിവന്തി തുടങ്ങിയവയാണ് മുംബൈയിലെ പ്രധാന ലൈംഗിക വ്യാപാരകേന്ദ്രങ്ങള്‍. മണിക്കൂറിന്് അഞ്ഞൂറു രൂപവരെ വാങ്ങിയിരുന്നവര്‍ 150ലേയ്ക്കും 1200വരെ വാങ്ങിയിരുന്നവര്‍ 700റിലേയ്ക്കുമൊക്കെ തുകകള്‍ കുറച്ചിട്ടുണ്ട്.
ഇവരില്‍ ഒരുവിഭാഗം മാത്രമേ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുള്ളു. മിനിറ്റുകള്‍ക്ക് വന്‍ തുക ഈടാക്കുന്ന ഇവര്‍ തന്നെയാണ് മാന്ദ്യത്തിന് കൂടുതല്‍ ഇരകളായതും.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications