ആദ്യ മണിക്കൂറുകളില്‍ 10%നും 15%നും ഇടയില്‍ പോളിങ്
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടപോളിങ് പുരോഗമിക്കുന്നു. ആദ്യ രണ്ടുമണിക്കൂറുകളില്‍ പഞ്ചാബിലും ചത്തീസ്‌ഗഡിലും 10 ശതമാനത്തിനും 15ശതമാനത്തിനുമിടയില്‍ പോളിങ് രേഖപ്പെടുത്തി.
പഞ്ചാബില്‍ ഗ്രാമപ്രദേശങ്ങളില്‍ ഭേദപ്പെട്ട പോളിങ് നടക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ ആദ്യ രണ്ടു മണിക്കൂറില്‍ 8.55 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 80 മണ്ഡലങ്ങളിലെ 14 സീറ്റുകളിലേയ്‌ക്കാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപിയുടെ വിവാദനായകന്‍ വരുണ്‍ ഗാന്ധി മത്സരിക്കുന്ന പിലിഭിത്ത് ലോക്‌സഭാ മണ്ഡലത്തിലാണ് ഉച്ചവരെ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. രാവിലെ ഒന്‍പത് മണിയായപ്പോള്‍ത്തന്നെ ഇവിടെ 12ശതമാനം പോളിങ് നടന്നു.
പഞ്ചിമ ബംഗാളില്‍ രാവിലെ പത്തുമണിവരെ 15ശതമാനം പോളിങ് നടന്നതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പുണ്ടായ അക്രമത്തില്‍ ഇവിടെ ഒരാള്‍ മരിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ സ്ഥിതി ശാന്തമാണെന്നും 11 മണ്ഡലങ്ങളിലും ആയുധ ധാരികളായ പൊലീസുകാരെ സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ രാവിലെ ഒന്‍പത് മണിവരെ ഒന്‍പത് ശതമാനം പോളിങ് നടന്നതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications