കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ കേരളം മുള്‍മുനയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഒരു മാസമായി ബാലറ്റ്‌ യന്ത്രത്തില്‍ വിശ്രമിയ്‌ക്കുന്ന വോട്ടുകള്‍ കേരളത്തിലെ ഇടത്‌ വലതു മുന്നണികളെ സംബന്ധിച്ചിടത്തോളം കുടത്തിലൊളിച്ച ഭൂതമാണ്‌.

തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ ദില്ലി ഭരിയ്‌ക്കേണ്ടത്‌ ആരെന്ന കാര്യം തീരുമാനിയ്‌ക്കാനാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ ഇങ്ങ്‌ കേരള രാഷ്ട്രീയത്തിലും മാറ്റങ്ങള്‍ സൃഷ്ടിയ്‌ക്കുമെന്ന കാര്യം ഇരുമുന്നണികളും തുറന്ന്‌ സമ്മതിയ്‌ക്കുന്നു. ഒരുപക്ഷേ വിഎസ്‌ അച്യുതാനന്ദന്റെ മുഖ്യമന്ത്രി കസേര പോലും ഇതിന്റെ ആഘാതങ്ങളില്‍പ്പെട്ട്‌ ആടിയുലഞ്ഞേക്കാം.

തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും ഏറ്റവുമധികം ബാധിയ്‌ക്കുന്നത്‌ സിപിഎമ്മിനെ തന്നെയായിരിക്കുമെന്നതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെയുണ്ട്‌. വിഎസിനെ മാറ്റണമെന്ന ആവശ്യം സംസ്ഥാന സിപിഎം സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നതിന്‌ പിന്നാലെയാണ്‌ ശനിയാഴ്‌ച തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പുറത്തു വരുന്നത്‌.

തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയുണ്ടായാല്‍ വിഎസിനെ മുഖ്യമന്ത്രിപദത്തിലിരുത്തി കേരളത്തില്‍ സിപിഎമ്മിന്‌ മുന്നോട്ട്‌ പോകാന്‍ കഴിയില്ലെന്ന്‌ പിണറായി പക്ഷം സിപിഎം പോളിറ്റ്‌ ബ്യൂറോയെ അറിയിക്കും. ലാവലിന്‍ കേസില്‍ എജിയുടെ ഉപദേശം അംഗീകരിച്ച്‌ തീരുമാനമെടുക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ വിഎസ്‌ അച്ചടക്കലംഘനം നടത്തിയതിന്റെ പേരിലാണ്‌ സംസ്ഥാന സെക്രട്ടേറിയറ്റില്‍ രാജി ആവശ്യം ഉയര്‍ന്നത്‌.

സാധാരണ ഗതിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ വിശ്വാസം നഷ്ടപ്പെട്ട മുഖ്യമന്ത്രിയെ നിലനിര്‍ത്താന്‍ കേന്ദ്ര നേതൃത്തിന്‌ ബുദ്ധിമുട്ടാണ്‌. എന്നാല്‍ തന്നെപ്പോലെ ജനപിന്തുണയുള്ള നേതാവിനെതിരെ പാര്‍്‌ട്ടി തിരിയില്ലെന്ന വിശ്വാസമാണ്‌ വിഎസ്‌ വെച്ചുപുലര്‍ത്തു്‌ന്നത്‌.

സംസ്ഥാനത്ത്‌ 11 സീറ്റ്‌ വരെ കിട്ടുമെന്ന നിഗമനത്തിലാണ്‌ സിപിഎം സെക്രട്ടേറിയറ്റ്‌ എത്തിചേര്‍ന്നതെങ്കിലും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അത്ര സീറ്റ്‌ ലഭിയ്‌ക്കുമോയെന്ന കാര്യത്തില്‍ പാര്‍ട്ടിയ്‌ക്ക്‌ പ്രതീക്ഷയില്ല. കുറഞ്ഞത്‌ ഏഴ്‌, എട്ട്‌ സീറ്റ്‌ കിട്ടുമെന്ന പ്രതീക്ഷ അവര്‍ കൈവിട്ടിട്ടുമില്ല.

എന്നാല്‍ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ ഇതിലും മോശമായാല്‍ വിഎസിന്‌ എതിരായ നീക്കങ്ങളുടെ മുനയൊടിയുമെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വിഎസ്‌ പക്ഷക്കാരുടെ നിസ്സഹകരണം മൂലമാണ്‌ പരാജയപ്പെട്ടതെന്ന്‌ വാദിയ്‌ക്കാമെങ്കിലും വിഎസ്‌ ഉയര്‍ത്തിയ പ്രശ്‌നങ്ങളെ അവഗണിയ്‌ക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന്‌ കഴിയാത്ത സ്ഥിതിവരും. ഈ സാഹചര്യത്തില്‍ ലാവലിന്‍ കേസും മുന്നണിയിലെ സൗഹൃദാന്തരീക്ഷം തകര്‍ത്തതും പിഡിപി ബന്ധവുമെല്ലാം വിഎസ്‌ പക്ഷം ആയുധങ്ങളാക്കുമെന്ന കാര്യമുറപ്പാണ്‌.

മറിച്ച്‌ പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങളിലും സിപിഎമ്മിന്‌ മുഖം രക്ഷിയ്‌ക്കാനായാല്‍ അത്‌ വിഎസിനെതിരെയുള്ള ഔദ്യോഗിക പക്ഷത്തിന്റെ കരുനീക്കങ്ങള്‍ക്ക്‌ ശക്തി പകരും. ഇങ്ങനെ ലഭിയ്‌ക്കുന്ന വിജയം തങ്ങളുടെ സംഘടനാ തീരുമാനങ്ങളുടെ ക്രെഡിറ്റില്‍ ഔദ്യോഗികപക്ഷം ഉള്‍പ്പെടുത്തും. ഇത്‌ വിഎസിനെ പുറത്താക്കാനുള്ള പിണറായി പക്ഷത്തിന്റെ നീക്കങ്ങള്‍ക്ക്‌ ശക്തിപകരും.

തിരഞ്ഞെടുപ്പിലെ തിരിച്ചടി നേരിട്ടാല്‍ ഇടതുമുന്നണിയിലും അതിന്റെ അലയൊലികള്‍ ഉണ്ടാക്കും. മത്സരിച്ച നാല്‌ സീറ്റിലും പരാജയപ്പെട്ടാല്‍ സിപിഐയുടെ മുഖം രക്ഷിയ്‌ക്കാനുള്ള നടപടികള്‍ മുന്നണിയില്‍ വീണ്ടും അശാന്തി വിതയ്‌ക്കുമെന്ന കാര്യമുറപ്പാണ്‌.

എക്‌സിറ്റ്‌ പോളുകള്‍ അനുകൂല ഫലങ്ങള്‍ പ്രവചിച്ചത്‌ യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. 13-15 യുഡിഎഫിന്‌ ലഭിയ്‌ക്കുമെന്നാണ്‌ മാധ്യമങ്ങള്‍ നടത്തിയ സര്‍വെകളിലെ പ്രവചനം. എന്നാല്‍ ഇതിന്‌ വിപരീതമായി എന്തെങ്കിലും സംഭവിച്ചാല്‍ അത്‌ യുഡിഎഫില്‍ കലാപത്തിന്‌ തിരികൊളുത്തും. സ്ഥാനാര്‍ത്ഥികളെ നിശ്ചച്ചതിലും കോണ്‍ഗ്രസ്‌ സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളിലും അസംതൃപ്‌തരായ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തു വരുമെന്നാണ്‌ കരുതപ്പെടുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X