Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കെവി തോമസിന് വിജയം

എറണാകുളം: എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെവി തോമസ്‌ 11790 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എതിരാളിയായ എല്‍ഡിഎഫിലെ സിന്ധു ജോയിയുമായി നടത്തിയ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിനൊടുവിലാണ്‌ കെവി തോമസ്‌ ലോക്‌സഭയിലേക്ക്‌ യാത്രയാകുന്നത്‌.

എറണാകുളത്തെ സ്ഥാനാര്‍ത്ഥിയായി കെവി തോമസിനെ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ പ്രഖ്യാപിച്ചപ്പോള്‍ മണ്ഡലത്തില്‍ ഒരു പോരാട്ടത്തിന്‌ പോലും സാധ്യതയില്ലെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചനം.

എന്‍സ്‌ യു ദേശീയ പ്രസിഡന്റ്‌ ഹൈബി ഈഡന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ്‌ കരുതപ്പെട്ടിരുന്നതെങ്കിലും അപ്രതീക്ഷിതമായി കെവി തോമസിന്റെ പേര്‌ ഹൈക്കമാന്‍ഡ്‌ പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിയത്‌ എതിരാളികള്‍ മാത്രമല്ല, കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം പ്രവര്‍ത്തകരുമായിരുന്നു.

ഇതിനെതിരെ വ്യാപക പ്രതിഷേധം യൂത്ത്‌ കോണ്‍ഗ്രസ്‌, കെഎസ്‌ യു പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായിരുന്നെങ്കിലും ഹൈബിയെ തന്നെ രംഗത്തിറക്കി കെവി തോമസ്‌ ഇതിനെ മറികടന്നു.

എന്നാല്‍ ഇതൊന്നും കെവി തോമസിന്റെ തിരഞ്ഞെടുപ്പ്‌ വിജയത്തെ ബാധിയ്‌ക്കില്ലെന്നായിരുന്നു പ്രവചനം. വന്‍ഭൂരിപക്ഷത്തിന്‌ തോമസ്‌ മണ്ഡലത്തില്‍ നിന്ന്‌ വിജയിക്കുമെന്ന്‌ ഇതിന്‌ ശേഷവും കോണ്‍ഗ്രസ്‌ നേതൃത്വം കരുതി.

പക്ഷേ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിമറിയുന്ന കാഴ്‌ചയാണ്‌ ദൃശ്യമായത്‌. വോട്ടെണ്ണല്‍ ഏകദേശം പകുതിയാകുന്നത്‌ വരെ സിന്ധു ജോയി വ്യക്തമായ ലീഡ്‌ നിലനിര്‍ത്തിയതോടെ കോണ്‍ഗ്രസ്‌ പക്ഷത്ത്‌ ആശങ്ക പടര്‍ന്നു.

എന്നാല്‍ പതിയെ പതിയെ മത്സരത്തില്‍ തിരിച്ചെത്തിയ കെവി തോമസും സിന്ധു ജോയിയും പിന്നീട്‌ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ നടന്നത്‌. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ലീഡ്‌ നില ഇരുഭാഗത്തേക്കും മാറിമറിഞ്ഞു. സംസ്ഥാന കണ്ട ഏറ്റവും വലിയ ഉദ്യോഗജനകമായ വോട്ടെണ്ണലും ഇത്‌ തന്നെയായിരുന്നു. ഒടുവില്‍ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ ലീഡ്‌ പെട്ടെന്ന്‌ വര്‍ദ്ധിപ്പിച്ച്‌ കെവി തോമസ്‌ യുഡിഎഫിന്റെ വിജയം ഉറപ്പിയ്‌ക്കുകയായിരുന്നു.

വന്‍ വിജയം പ്രതീക്ഷിച്ച മണ്ഡലത്തില്‍ കെവി തോമസിന്റെ ഭൂരിപക്ഷം കുറഞ്ഞത്‌ ഇനിയുള്ള നാളില്‍ കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയാകുമെന്ന കാര്യമുറപ്പാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+