പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന് പുലി വക്താവ്
കൊളംബോ: പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് എല്‍ടിടിഇ അവകാശപ്പെട്ടു. എല്‍ടിടിഇ അനുകൂല വെബ്‌സൈറ്റായ തമിഴ്‌നെറ്റിലൂടെ സംഘടനയുടെ അന്താരാഷ്ട്ര കാര്യത്തലവന്‍ എസ് പദ്‌മനാഥനാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചിരിയ്ക്കുന്നത്.
പ്രഭാകരന്‍ സുരക്ഷിതനാണെന്ന് പ്രസ്താവനയില്‍ പറയുന്നു. തമിഴ് ജനതയുടെ അന്തസ്സും സ്വാതന്ത്രവും കാത്തുസൂക്ഷിയ്ക്കാന്‍ പ്രഭാകരന്‍ തുടര്‍ന്നും പ്രവര്‍ത്തിയ്ക്കും. നിരായുധരായ പുലിനേതാക്കള്‍ക്കെതിരെ കൂട്ടക്കൊല നടത്തുകയായിരുന്നുവെന്നും പത്മനാഥന്‍ കുറ്റപ്പെടുത്തി.
രാഷ്‌ട്രീയ വിഭാഗം നേതാവായ ബാലശിങ്കം നടേശന്‍, പുലിദേവന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി വെബ് സൈറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പ്രഭാകരന്റെ മകന്‍ ചാള്‍സ് ആന്റണിയുടെ മരണം സംബന്ധിച്ച് യാതൊരു പരാമര്‍ശവും സൈറ്റിലില്ല. ചാള്‍സിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ ലങ്കന്‍ ടിവി ചാനലുകള്‍ പുറത്തുവിട്ടിരുന്നു.
പ്രഭാകരന്‍ കൊല്ലപ്പെട്ടുവെന്ന രാജ്യാന്തര സമൂഹത്തിന്റെ ധാരണയ്‌ക്ക് തിരുത്താനാണ് എല്‍ടിടിഇയുടെ ഈ പ്രസ്‌താവനയെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications