ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് 68 മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 68 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കരുതപ്പെടുന്നത്.
ഇന്തോനേഷ്യന്‍ വായുസേനയുടെ സി-130 ഹെര്‍ക്കുലീസ് വിമാനമാണ് കിഴക്കന്‍ ജാവയിലെ വായുസേനാ ആസ്ഥാനത്തിനു സമീപം കൃഷിയിടത്ത് തകര്‍ന്നു വീണത്. പ്രാദേശിക സമയം 6.30നായിരുന്നു സംഭവം.യാത്രക്കാരും ജീവനക്കാരുമായി 112 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് സൈനിക വക്താവ് ബാംബാങ് സിലിസ്റ്റ്യോ പറഞ്ഞു.
ജക്കാര്‍ത്തയില്‍ നിന്ന് ജാവയിലേക്ക് വരികയായിരുന്നു വിമാനം. ഇസ് വാഹ്യൂഡി വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള ശ്രമം വിഫലമായതിനെ തുടര്‍ന്ന് 4 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലെ വയലില്‍ പതിയ്ക്കുകയായിരുന്നു. തകര്‍ന്ന് വീണ വിമാനത്തിനടിയില്‍പ്പെട്ട് രണ്ട് ഗ്രാമവാസികളും കൊല്ലപ്പെട്ടു.
നിലംപതിയ്ക്കുന്നതിന് മുന്പ് ഭയങ്കര ശബ്ദത്തോടെ പൊട്ടിത്തെറിച്ച വിമാനം രണ്ടായി പിളരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആയുധ കച്ചവടത്തിനുള്ള യുഎസ് ഉപരോധത്തെ തുടര്‍ന്ന് നിലവാരമുളള വിമാനങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് ഇന്തോനേഷ്യന്‍ വായുസേന പരാതിപ്പെട്ടിരുന്നു.












Click it and Unblock the Notifications