കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ പെണ്‍വാണിഭസംഘത്തെ പിടികൂടി

  • By Staff
Google Oneindia Malayalam News

മുംബൈ: മുംബൈയിലെയും നവി മുംബൈയിലെയും രണ്ടു കേന്ദ്രങ്ങളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‌ഡല്‍ വന്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടി.

പ്രായപൂര്‍ത്തിയാകാത്ത എട്ടു പെണ്‍കുട്ടികളുള്‍പ്പെടെ 34 സ്‌ത്രീകളെയാണ്‌ ഇരുകേന്ദ്രങ്ങളില്‍ നിന്നുമായി രക്ഷപ്പെടുത്തിയത്‌. ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന എട്ടുപേരെ സിബിഐ സംഘം അറസ്റ്റുചെയ്‌തിട്ടുണ്ട്‌.

ചൊവ്വാഴ്‌ച രാത്രിയാണ്‌ ചെമ്പൂരിലെ സിന്ധി കോളനി, നവി മുംബൈയിലെ വാഷി എന്നിവിടങ്ങളില്‍ സിബിഐ സംഘം റെയ്‌ഡ്‌ നടത്തിയത്‌. കൊല്‍ക്കത്ത, അസം, ബംഗ്ലാദേശ്‌ തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ്‌ സംഘം പെണ്‍കുട്ടികളെ മുംബൈയിലേയ്‌ക്ക്‌ കൊണ്ടുവരുന്നത്‌.

സിനിമയില്‍ അവസരം നല്‍കാമെന്നും മറ്റ്‌ നല്ല ജോലികള്‍ തരപ്പെടുത്തിക്കൊടുക്കാമെന്നും വാഗ്‌ദാനം നല്‍കിയാണ്‌ ഇവര്‍ക്കായി വലവിരിക്കുന്നത്‌. 30,000രൂപമുതല്‍ 40,000 രൂപവരെ നല്‍കിയാണ്‌സംഘം പെണ്‍കുട്ടികളെ വാങ്ങുന്നത്‌.

നഗരത്തിലെ കുടുസ്സുമുറികളില്‍ അടമകളെപ്പോലെ പൂട്ടിയിടുന്ന ഇവരെ ആവശ്യക്കാര്‍ വരുമ്പോള്‍ മാത്രമാണ്‌ മണിക്കൂറുകള്‍ക്ക്‌ തുക പറഞ്ഞുറപ്പിച്ച്‌ പുറത്തുവിടുന്നത്‌. സമയം കഴിഞ്ഞാല്‍ വീണ്ടും ഇവരെ ചെറു മുറികളില്‍ കൊണ്ടുവന്നു തള്ളുന്നു.

സ്വന്തം മക്കളെപ്പോലും ഇത്തരത്തില്‍ വില്‍പന നടത്തുന്ന രക്ഷിതാക്കള്‍ മുംബൈയില്‍ ഒട്ടേറെയുണ്ടെന്ന്‌ സിബിഐ ജോയിന്റ്‌ ഡയറക്ടര്‍ ഋഷിരാജ്‌ സിങ്‌ വെളിപ്പെടുത്തി.

മുമ്പ്‌ പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പിടിക്കപ്പെട്ട പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേയ്‌ക്ക്‌ അയയ്‌ക്കുകയും 18 വയസ്സ്‌ പൂര്‍ത്തിയായശേഷം അച്ഛന്‍ വീട്ടിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടുപോയി വീണ്ടും മാംസവില്‍പനയ്‌ക്കായി ഇറക്കുകയും ചെയ്‌ത പെണ്‍കുട്ടികളും പിടിക്കപ്പെട്ടവരില്‍ ഉണ്ടെന്ന്‌ സിങ്‌ പറഞ്ഞു.

ഇത്തരം സംഭവങ്ങളെക്കുറിച്ച്‌ അറിയുമ്പോള്‍ സിബിഐയുമായി ബന്ധപ്പെടണമെന്നും വിവരം നല്‍കുന്നയാളുടെ സുരക്ഷ ഉറപ്പാക്കുന്നതാണെന്നും സിങ്‌ പറഞ്ഞു. ബന്ധപ്പെടേണ്ട നമ്പര്‍ 98334-00669 ആണ്‌

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X