വിദേശമദ്യത്തിന് വിലകൂടി
തിരുവനന്തപുരം: മാന്ദ്യകാലത്തും ലോഭമില്ലാതെ മദ്യപിച്ചിരുന്ന സംസ്ഥാനത്തെ മദ്യപര്‍ക്കും കഷ്ടകാലം വരുന്നു. സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ തിങ്കളാഴ്‌ച വിദേശമദ്യ വില വര്‍ധിക്കും.
ക്വാര്‍ട്ടറിന് അഞ്ചുരൂപ, പൈന്റിന് പത്തുരൂപ, ഫുള്ളിന് 15രൂപ എന്നീ നിരക്കിലാണ് വര്‍ധന. അതേസയമം ബിയര്‍ വിലയില്‍ മാറ്റമൊന്നും വരുത്തുന്നില്ല.
മദ്യത്തിന് വിലവര്‍ധിപ്പിക്കുന്ന വകയില്‍ സര്‍ക്കാറിന് 150കോടിയുടെ അധികവരുമാനമുണ്ടാകുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി ശങ്കര റെഡ്ഡി പറഞ്ഞു. മദ്യം നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്‌തുവായ എക്‌സ്‌ട്രാ നാച്ചുറല്‍ ആള്‍ക്കഹോളിന്റെ വില വര്‍ധനയാണ് മദ്യത്തിന് വിലകൂട്ടാന്‍ കോര്‍പ്പറേഷനെ നിര്‍ബ്ബന്ധിതരാക്കിയത്.
നാല് വര്‍ഷം മുമ്പ് 2005ലായിരുന്നു സംസ്ഥാനത്ത് അവസാനമായി മദ്യത്തിന് വില വര്‍ധിപ്പിച്ചത്. ഓണം, ക്രിസ്‌മസ് പോലുള്ള അവസരങ്ങളില്‍ വന്‍തുകയുടെ മദ്യവില്‍പ്പനയാണ് കേരളത്തില്‍ നടക്കുന്നത്.
സാമ്പത്തിക മാന്ദ്യവും തൊഴില്‍ നഷ്ടവും എല്ലാം ഉണ്ടായിട്ടും കഴിഞ്ഞ ക്രിസ്‌മസ്, പുതുവത്സര സമയത്ത് മദ്യത്തിന് കേരളത്തില്‍ റെക്കോര്‍ഡ് വില്‍പനയായിരുന്നു.












Click it and Unblock the Notifications