ഭൂമിയുടെ സ്വതന്ത്രാവകാശത്തില്‍ ഉറപ്പ് വേണം ടീകോം
കൊച്ചി: പദ്ധതി ഭൂമിയുടെ സ്വതന്ത്രാവകാശ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് സ്‌മാര്‍ട്ട് സിറ്റി പദ്ധതി സിഇഒ ഡോ. ഫരീദ് അബ്‌ദുള്‍ റഹ്മാന്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സര്‍ക്കാരുമായി സമവായത്തിലെത്താനായില്ലെങ്കില്‍ മറ്റ് പരിഹാര മാര്‍ഗങ്ങള്‍ തേടും. കമ്പനിക്ക് സാമ്പത്തിക മാന്ദ്യമില്ലെന്നും ഫരീദ് അബ്‌ദുള്‍ റഹ്മാന്‍ വിശദമാക്കി. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാകണെന്നാണ് ഞങ്ങളുടെ ആഗ്രഹം. വാര്‍ത്താ സമ്മേളനത്തില്‍ ഭൂമിയുടെ സ്വതന്ത്രാവകാശം സംബന്ധിച്ച് ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഫരീദ് അബ്‌ദുള്‍ റഹ്മാന്‍ വീണ്ടും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പരമാവധി ഡിസംബര്‍ വരെ കാത്തിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം സര്‍ക്കാര്‍ വാക്കാലുള്ള ഉറപ്പ് നല്‍കിയാല്‍ പോരെന്നും രേഖമൂലം ഉറപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ടീകോം ആവശ്യപ്പെടുന്ന സമയത്ത് ഭൂമിയുടെ സ്വതന്ത്രാവകാശം കിട്ടാന്‍ കരാറില്‍ വ്യവസ്ഥ വേണം. പദ്ധതിയെ കുറിച്ച് അനുകൂല സൂചനകള്‍ ലഭിച്ചതിന് ശേഷമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളൂ. പദ്ധതിയുടെ ഓഫീസ് പൂട്ടിയിട്ടില്ലെന്നും താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പദ്ധതി ചെയര്‍മാനും മന്ത്രിയുമായ എസ് ശര്‍മയും ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ഫരീദ് അബ്‌ദുള്‍ റഹ്മാന്‍ പറഞ്ഞു. കത്തിടപാടുകളില്‍ പോലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ നടപടിയുണ്ടാകുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.












Click it and Unblock the Notifications