Get Updates
Get notified of breaking news, exclusive insights, and must-see stories!

17 വര്‍ഷം തടവില്‍;നിരപരാധിയെന്ന് കണ്ട് വിട്ടയച്ചു

ടോക്കിയോ: നാലു വയസുകാരിയെ കൊലപ്പെടുത്തിയെന്ന കേസില്‍ തടവ്‌ ശിക്ഷയക്ക്‌ വിധിയ്‌ക്കപ്പെട്ടയാളെ 17 വര്‍ഷത്തിന്‌ ശേഷം നിരപരാധിയെന്ന്‌ കണ്ട്‌ വിട്ടയച്ചു. ജപ്പാനിലെ തോഷിക്കസു സുഗായ(62) എന്ന ബസ്‌ ഡ്രൈവറാണ്‌ ചെയ്യാത്ത കുറ്റത്തിന്‌ 17 വര്‍ഷം തടവ്‌ ശിക്ഷ അനുഭവിക്കേണ്ടി വന്നത്‌.

കേസുമായി ബന്ധപ്പെട്ട്‌ രണ്ടാമതും നടത്തിയ ഡിഎന്‍എ പരിശോധനയിലാണ്‌ തോഷിക്കസു നിരപരാധിയാണെന്ന്‌ കണ്ടെത്തിയത്‌. 1990 മെയിലാണ്‌ കേസിനാസ്‌പദമായ സംഭവമുണ്ടായത്‌. ഗെയിം പാര്‍ലറില്‍ നിന്നും കാണാതായ നാലു വയസ്സുകാരിയുടെ മൃതദേഹം വീടിനടുത്തുള്ള നദിക്കരയില്‍ നിന്നും പിറ്റെ ദിവസം കണ്ടെത്തുകയായിരുന്നു.

കൊല്ലപ്പെട്ട കുട്ടി പഠിച്ചിരുന്ന കിന്റര്‍ഗാര്‍ട്ടനിലെ െ്രെഡവറായിരുന്നു തോഷിക്കോസുവിനെ 1991 ഡിസംബറിലാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയതത്‌. 1993ല്‍ തോഷിക്കസുവിനെ ടോക്കിയോ ഹൈക്കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിക്കുകയും ചെയ്‌തു.

അന്ന്‌ നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ തോഷിക്കസുവിനെതിരെ തെളിവുകള്‍ ഉണ്ടന്നായിരുന്നു റിപ്പോര്‍ട്ട്‌. എന്നാല്‍ ഇതിനെതിരെ തോഷിക്കസുവിന്റെ്‌ അഭിഭാഷകന്‍ നടത്തിയ അപ്പീലില്‍ രണ്ടാമതും ഡിഎന്‍എ പരിശോധന നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. 1990ലെ ഡിഎന്‍എ പരിശോധന സാങ്കേതികവിദ്യകള്‍ വിശ്വസനീയമല്ലെന്നായിരുന്നു വാദം. ഇങ്ങനെ നടത്തിയ പരിശോധനയിലാണ്‌ തോഷിക്കസുവിന്റെ നിരപരാധിത്വം തെളിഞ്ഞത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+