കോടിയേരിയെ പുറത്താക്കണം: ഹസന്
തിരുവനന്തപുരം: ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് എംഎം ഹസന് ആവശ്യപ്പെട്ടു.
ഗവര്‍ണറുടെ നടപടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിലപാട് വന്നതോടെ അദ്ദേഹത്തിനു മുമ്പേ പ്രതികരിച്ച ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റേത് വ്യക്തിപരമായ അഭിപ്രായമായമാണെന്ന് മാറിയിരിക്കുകയാണെന്നും ഹസന് ചൂണ്ടിക്കാട്ടി.
സിപിഎം നടത്തുന്ന ഗവര്‍ണര്‍ വിരുദ്ധസമരം വിഎസിന് നേരെയുള്ള യുദ്ധപ്രഖ്യാപനമാണ്. ഗവര്‍ണറുടെ നടപടി തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ തീരുമാനത്തെ ലംഘിക്കുന്നതാണെന്ന സിപിഎമ്മിന്റെ പ്രചാരണം തികച്ചും ദുരുപദിഷ്ടിതവും അടിസ്ഥാനരഹിതവുമാണ്.
ഭരണഘടനാനുസൃതമായ വിവേചനാധികാരമാണ് ഗവര്‍ണര്‍ പ്രയോഗിച്ചിരിക്കുന്നത്. ലാവലിന്‍ കേസില്‍ പിണറായിക്കു വേണ്ടി നടത്തുന്ന സമര, പ്രചാരണ പരിപാടികളെ ഹസന് രൂക്ഷമായി വിമര്‍ശിച്ചു.
കോണ്‍ഗ്രസ് നേതാക്കെതിരെ ഇത്തരം കേസുകളുണ്ടായപ്പോള്‍ കോടതിയില്‍ പോയത് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേക ആനുകൂല്യം പിണറായിക്കു മാത്രം കൊടുക്കാന്‍ പിണറായിക്കെന്താ കൊമ്പുണ്ടോയെന്ന് ഹസന് ചോദിച്ചു. ലാവലിന്‍ കേസില്‍ ഗവര്‍ണറുടെ മുമ്പില്‍ യുഡിഎഫ് ചില നിലപാടെടുത്തു എന്നു സമ്മതിച്ച ഹസന് അത് പ്രതിപക്ഷ ധര്‍മ്മമാണെന്നു പറഞ്ഞു.
ഗവര്‍ണര്‍ക്കു ഉപദേശം നല്‍കേണ്ട ഭരണഘടനാസ്ഥാപനമായ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞത്, താന്‍ പ്രശ്നത്തിന്റെ എല്ലാ രേഖകളും പഠിച്ചില്ല എന്നാണ്. ഈയവസരത്തില്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമാകാതെ ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. ഗവര്‍ണ്ണര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാരനല്ലെന്നും ഹസന് പറഞ്ഞു.
-
പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി? ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
ചരിത്രം തിരുത്തിയ ഭൂരിപക്ഷം നേടിയ കെകെ ശൈലജ, പിണറായിയേയും പിന്നിലാക്കി, ചില കൂറ്റൻ ഭൂരിപക്ഷങ്ങൾ -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില












Click it and Unblock the Notifications