കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങള്‍ക്ക്‌ മുഖം കൊടുക്കാതെ പിണറായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച ദിവസം ഒരക്ഷരം പോലും ഉരിയാടാതെ കേസിലെ ഏഴാം പ്രതി പിണറായി വിജയന്‍ മാധ്യമങ്ങളില്‍ നിന്നും അകന്നുനിന്നു.

ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ഏജീസ്‌ ഓഫീസ്‌ സമരസഹായസമിതി കണ്‍വെന്‍ഷന്‍ ഉത്‌ഘാടനം ചെയ്യാന്‍ എത്തിയ പിണറായി സ്ഥലം വിട്ടത്‌ വളഞ്ഞ വഴിയിലൂടെ.

ലാവലിന്‍ കേസില്‍ പ്രതികരണമാരായാന്‍ നിന്ന വന്‍ മാധ്യമപ്പടയെ കബളിപ്പിച്ചുകൊണ്ട്‌ പിണരായി പിന്‍വാതിലിലൂടെ എകെജി സെന്ററിലേയ്‌ക്ക്‌ പോവുകയായിരുന്നു. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചശേഷം പിണറായിയുടെ ആദ്യത്തെ പൊതുപരിപാടിയായിരുന്നു ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഓഡിറ്റോറിയത്തില്‍ നടന്നത്‌.

ഇവിടെ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ലാവലിന്‍ എന്നൊരു വാക്കേ ഉച്ചരിച്ചില്ല. ബുധനാഴ്‌ച തന്നെ ഈ പരിപാടിയുടെ അനൗണ്‍സ്‌മെന്റ്‌ കെങ്കേമമായിനടന്നിരുന്നു. അതുകൊണ്ടുതന്നെ സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച്‌ അദ്ദേഹം പ്രതികരിക്കുമെന്ന്‌ കരുതി പരിപാടിയ്‌ക്ക്‌ ആളുകൂടി.

വീര്യമേറിയ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ്‌ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേറ്റത്‌. പരിപാടിയ്‌ക്കിടയിലോ പരിപാടി കഴിഞ്ഞോ അദ്ദേഹം ലാവലിന്‍ കേസിനെക്കുറിച്ച്‌ എന്തെങ്കിലും പറയുമെന്ന്‌ കരുതി മാധ്യമപ്രവര്‍ത്തകര്‍ കാമറകളുമായി കാത്തുനിന്നു. എന്നാല്‍ പരിപാടി കഴിഞ്ഞപ്പോള്‍ നേരത്തേ വന്ന കാറിനടുത്തേയ്‌ക്ക്‌ വരാതെ അദ്ദേഹം മറ്റൊരു വഴിയിലൂടെ നിരത്തിലേക്കിറങ്ങുകയായിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും വി ശിവന്‍കുട്ടിയുമായിരുന്നു അദ്ദേഹത്തിന്‌ ഈ വഴി പറഞ്ഞുകൊടുത്തത്‌. സഖാവേ ഇതുവഴി വരൂ എന്ന്‌ മാധ്യമ പ്രവര്‍ത്തകര്‍ വിളിച്ചകൂവി. ക്യാമറകള്‍ തുരുതുരെ കണ്ണുചിമ്മിത്തുറന്നു. അതേവഗത്തില്‍ത്തന്നെ തന്റെ അടുത്തെത്തിയ കാറില്‍ കയറി പിണറായി എകെജി ഭവനിലേയ്‌ക്കു പോയി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X