കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകന്റെ മരണം: വിചാരണക്ക്‌ തുടക്കം

  • By Staff
Google Oneindia Malayalam News

മലപ്പുറം: പാഠപുസ്‌തകവിവാദത്തെ തുടര്‍ന്ന്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനിടെ മലപ്പുറം ജില്ലയിലെ അരീക്കോട്‌ അധ്യാപകന്‍ മര്‍ദ്ദനമേറ്റ്‌ കൊല്ലപ്പെട്ട കേസിലെ വിചാരണ വെള്ളിയാഴ്‌ച തുടങ്ങും.

മഞ്ചേരി അതിവേഗ കോടതിയിലാണ്‌ വിചാരണ. കേസിലെ 1 മുതല്‍ 5 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും 6 മുതല്‍ 17 വരെയുള്ള പ്രതികള്‍ക്കെതിരെ അന്യായമായി സംഘം ചേരല്‍, ഔദ്യോഗിക ക്യത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ ചുമത്തിയിട്ടുള്ളത്‌.

2008 ജൂലൈ 19നാണ്‌ കേസിനാസ്‌പദമായ സംഭവമുണ്ടായത്‌. അരീക്കോട്‌ തോട്ടുമുക്കം വാലില്ലാപുഴ എടക്കര ജയിംസ്‌ അഗസ്റ്റിന്‍ (46) ആണ്‌ മര്‍ദ്ദനത്തെ തുടര്‍ന്ന്‌ കൊല്ലപ്പെട്ടത്‌.

പാഠപുസ്‌തക സമരവുമായി ബന്ധപ്പെട്ട്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ ക്ലസ്റ്റര്‍ യോഗങ്ങള്‍ക്കെതിരെ നടത്തിയ ഉപരോധമാണ്‌ അധ്യാപകന്റെ മരണത്തില്‍ കലാശിച്ചത്‌.

മലപ്പുറം കിഴിശ്ശേരി ജിഎല്‍പി സ്‌കൂളില്‍ നടന്ന ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അധ്യാപകനെ പ്രതിഷേധവുമായെത്തിയ 17 യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ മര്‍ദ്ദിക്കുകയായിരുന്നു. അധ്യാപകന്റെ മരണം പ്രതിപക്ഷവും ക്രൈസ്‌തവ സഭകളും നടത്തിയിരുന്ന പാഠപുസ്‌തക സമരത്തിന്റെ നട്ടെല്ലൊടിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X