കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍: വിഎസിന്‌ പിബിയുടെ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

ദില്ലി: ലാവലിനും കേരളത്തിലെ സംഘടനപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനായി ദില്ലിയില്‍ ചേര്‍ന്ന പ്രത്യേക സിപിഎം പിബി യോഗത്തില്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‌ രൂക്ഷ വിമര്‍ശനം. ലാവലിന്‍ കേസില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നയത്തിന്‌ വിരുദ്ധമായ നിലപാട്‌ സ്വീകരിച്ചതിനെ ഭൂരിപക്ഷം പിബി അംഗങ്ങളും വിഎസിനെ വിമര്‍ശിച്ചു. കേരളഘടകത്തില്‍ തെറ്റുതിരുത്തല്‍ നടപടികള്‍ അനിവാര്യമായിരിക്കുന്നുവെന്ന നിഗമനത്തിലാണ്‌ പിബി എത്തിയതെന്നറിയുന്നു.

എന്നാല്‍ പ്രത്യേക പിബി യോഗം രണ്ടാം ദിവസത്തിലേക്ക്‌ കടക്കുമ്പോഴും എന്തു തീരുമാനമായിരിക്കും ഉരുത്തിരിയുക എന്നതിനെക്കുറിച്ച്‌ ഒരു സൂചനയും പുറത്തുവന്നിട്ടില്ല. ഞായറാഴ്‌ച ചര്‍ച്ച പൂര്‍ത്തിയായശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. എന്നാല്‍ ഇതിന്റെ പൂര്‍ണരൂപത്തിലുള്ള രേഖ അടുത്ത വെള്ളിയാഴ്‌ച നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അവതരിപ്പിയ്‌ക്കുകയുള്ളൂ. സംസ്‌ഥാനത്ത്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശവും പോളിറ്റ്‌ബ്യൂറോ ഞായറാഴ്‌ച നല്‍കിയേക്കും.

യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വിഎസ്‌ അച്യുതാനന്ദനും വിട്ടുവീഴ്‌ചയില്ലാതെയാമ്‌ തങ്ങളുടെ നിലപാടുകള്‍ അവതരിപ്പിച്ചത്‌. ലാവലിന്‍ കേസ്‌, സംഘടനാ പ്രശ്‌നങ്ങള്‍ എന്നീ രണ്ട്‌ അജന്‍ഡകളിന്മേലാണ്‌ ശനിയാഴ്‌ചത്തെ പ്രത്യേക പിബി യോഗം ആരംഭിച്ചത്‌. ആമുഖമായി പ്രകാശ്‌ കാരാട്ട്‌ കേരളത്തിലെ വിഭാഗീയത സംബന്ധിച്ച്‌ ഹ്രസ്വമായ കുറിപ്പ്‌ അവതരിപ്പിച്ചു.

പിന്നീട്‌ സംസാരിച്ച പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ ലാവലിന്‍ കേസ്‌ രാഷ്‌ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന്‌ ആവര്‍ത്തിച്ചു. പിബിയുടെ നിലപാടും ഇതായിരിക്കെ പാര്‍ട്ടി നിലപാടിന്‌ വിരുദ്ധമായി മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്‌ പ്രതിപക്ഷത്തിന്‌ ആയുധമായി എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ മുഖ്യമന്ത്രിയെ മാറ്റണമെന്നോ, അദ്ദേഹം രാജിവയ്‌ക്കണമെന്നോ പിണറായി ആവശ്യപ്പെട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അതേസമയം, മുഖ്യമന്ത്രിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ സംസ്‌ഥാന കമ്മിറ്റിയിലും സംസ്‌ഥാന സെക്രട്ടേറിയറ്റിലും നടന്ന ചര്‍ച്ചകള്‍ അദ്ദേഹം ശ്രദ്ധയില്‍ കൊണ്ടുവന്നു.

തുടര്‍ന്ന്‌ സംസാരിച്ച മുഖ്യമന്ത്രി വി.എസ്‌ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്‌ അക്കമിട്ട്‌ മറുപടി പറഞ്ഞു. അച്ചടക്കലംഘനം നടത്തിയിട്ടില്ല. ലാവലിന്‍ കേസില്‍ പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയപ്പോള്‍ താന്‍ നടത്തിയ പ്രസ്‌താവന മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.

ലാവലിന്‍ കേസില്‍ പാര്‍ട്ടിയില്‍നിന്ന്‌ പലതും മറച്ചുവച്ചിട്ടുണ്ട്‌. ഇത്‌ പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ താന്‍ അറിയിച്ചിട്ടുണ്ടെന്നും വിഎസ്‌ ഓര്‍മ്മിപ്പിച്ചു. അഴിമതിക്കേസുകള്‍ ഉണ്ടാകുമ്പോള്‍ ഉത്തരവാദിത്വപ്പെട്ട സ്‌ഥാനങ്ങളില്‍നിന്ന്‌ മാറിനില്‍ക്കുന്നതാണ്‌ കമ്മ്യൂണിസ്‌റ്റുകാരുടെ രീതിയെന്നതിനാല്‍ ലാവലിന്‍ കേസിലും അതുണ്ടാവണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലാവലിനും പിഡിപി ബന്ധവും സിപിഐ, ദള്‍ എന്നീ പാര്‍ട്ടികളെ പിണക്കിയതുമാണ്‌ തിരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ മുഖ്യകാരണങ്ങളെന്നും വിഎസ്‌ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X