Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കന്‍ കേരളത്തില്‍ മഴ തുടരുന്നു, കെടുതിയും

തിരുവനന്തപുരം: വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും പൊതുവേ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം തകര്‍ക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസമായി വിട്ട് വിട്ട് കനത്ത മഴയാണ് പെയ്യുന്നത്. മഴയും വെള്ളപ്പൊക്കവും കാരണം കെടുതികളും തുടരുകയാണ് ആകെ മഴകെടുതി കാരണമുള്ള മരണം 15ആയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത വയനാട്ടില്‍ ശനിയാഴ്ച മഴ അല്പം കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ തെക്കന്‍ കേരളത്തില്‍ കാര്യമായ മഴയില്ല.

കോഴിക്കോട് കുറ്റിയാടിയിലും ഇടുക്കിയിലും വയനാട്ടിലും ഉരുള്‍പൊട്ടലുണ്ടായി. കണ്ണൂര്‍, വയനാട്, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 18 അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസവും ഇത് തുടര്‍ന്നേയ്ക്കും.

പിന്നോക്ക ജില്ലകളിലെ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടങ്ങളുടെ അവസ്ഥ പരിതാപകരമാണ്. മഴകഴിഞ്ഞാലും അടുത്ത കുറേ ദിവസത്തേയ്ക്ക് ഇവിടത്തെ കുട്ടികള്‍ക്ക് ക്ലാസില്‍ ഇരുന്ന് പഠിയ്ക്കാനായെന്ന് വരുകയില്ല. മിയ്ക്ക സ്കൂള്‍ കെട്ടിടങ്ങളും ചോരുന്ന അവസ്ഥയിലാണ്. പല സ്കൂള്‍ കെട്ടിടങ്ങളും ഈ മഴയത്ത് മരം വീണ് തകര്‍ന്നിട്ടുണ്ട്.

മഴ കാരണം കനാല്‍ പൊട്ടി ഒലിച്ച്‌ അങ്കമാലിക്കടുത്ത്‌ കറുകുറ്റിയില്‍ റയില്‍പാളം തകര്‍ന്നു. ഇതേ തുടര്‍ന്ന്‌ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മിക്ക ട്രെയിനുകളും വൈകിയോടുകയാണ്‌. ഒരു ട്രാക്കിലൂടെ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്‌. ഇടുക്കി ജില്ല്ലയിലെ ചേലച്ചുവടില്‍ റോഡിലേക്കു മണ്ണിടിഞ്ഞു വീണ്‌ ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിഞ്ഞു വീണ്‌ നിലമ്പൂറ്‍ -ഗൂഡല്‍ളൂറ്‍ അന്തര്‍ സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു.

കോഴിക്കോട്‌ കുറ്റ്യാടിയില്‍ ശനിയാഴ് പുലര്‍ച്ചെയും ഉരുള്‍പൊട്ടലുണ്ടായി. കുറ്റിയാടി പുഴ കരകവിഞ്ഞൊഴുകുകയാണ്‌. രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ സ്ഥലത്തെത്താന്‍ കഴിയുന്നില്ല. തൊട്ടില്‍പാലം പൂര്‍ണമായും വെള്ളത്തിനടിയിലാണ്‌. കോഴിക്കോട്‌ -വയനാട്‌ ചുരത്തില്‍ നാലും പത്തും വളവുകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+