കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ കുറവ്: 2000 അധ്യാപകര്‍ക്ക് ജോലി പോകും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ തലയെണ്ണലിന്റെ കണക്കുകളനുസരിച്ച്‌ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ രണ്ടരലക്ഷം കുട്ടികളുടെ കുറവ്‌. അധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ 2000്‌ മുതല്‍ 6000 വരെ അധ്യാപക തസ്‌തികകള്‍ ഇല്ലാതായേക്കും.

സംസ്ഥാന സിലബസ്‌ വിട്ട്‌ രക്ഷിതാക്കള്‍ കുട്ടികളെ കേന്ദ്ര സിലബസിലേക്ക്‌ കൂടുതലായി അയക്കാന്‍ താത്‌പര്യം കണിക്കുന്നതാണ്‌ സംസ്ഥാന സിലബസിലെ കുട്ടികളുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവ്‌ വരാന്‍ കാരണം. കഴിഞ്ഞ വര്‍ഷം 44 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത്‌ ഈ വര്‍ഷം ഇവരുടെ എണ്ണം 41.5 ലക്ഷമായാണ്‌ കുറഞ്ഞിരിയ്‌ക്കുന്നത്‌.

സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠനനിലവാരവും സമരങ്ങള്‍ മൂലം ക്ലാസ്‌ നഷ്‌ടപ്പെടുന്നതും കുട്ടികളുടെ എണ്ണത്തില്‍ കുറവ്‌ വരാന്‍ കാരണമാകുന്നുണ്ട്‌. ഈ അധ്യായവര്‍ഷം ആരംഭിച്ചപ്പോള്‍ സ്‌കൂള്‍ രജിസ്‌റ്ററുകളിലെ കണക്കിന്റെ അടിസ്ഥാനത്തില്‍ ശേഖരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മാധ്യമങ്ങള്‍ക്ക്‌ നല്‌കിയിരുന്നു. ഇതില്‍ 80000 വിദ്യാര്‍ത്ഥികളുടെ കുറവെ ഉണ്ടായിരുന്നുള്ളൂ.

എന്നാല്‍ സ്‌കൂള്‍ തുറന്ന്‌ ആറാമത്തെ ദിവസം സര്‍ക്കാര്‍ നേരിട്ട്‌ നടത്തിയ തലയെണ്ണലില്‍ കുറവ്‌ രണ്ടരലക്ഷമായി ഉയരുകയായിരുന്നു. ഇതോടെ സ്‌കൂള്‍ രജിസ്‌റ്ററുകളില്‍ രേഖപ്പെടുത്തിയിരുന്നത്‌ കള്ളക്കണക്കായിരുന്നുവെന്ന്‌ വ്യക്തമായി. തലയെണ്ണലിന്റെ കണക്ക്‌ തനിക്ക്‌ കിട്ടിയിട്ടില്ലെന്നും അത്‌ കിട്ടിയശേഷം പ്രതികരണം അറിയിക്കാമെന്ന്‌ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X