കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റ്‌ വഴി പൊലീസിന്‌ പരാതി നല്‍കാം

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇനി വീട്ടിലിരുന്നും പൊലീസില്‍ പരാതി നല്‍കാം. ക്യാപ്‌സ്‌ എന്ന കമ്പ്യൂട്ടര്‍ എയ്‌ഡഡ്‌ പൊലീസ്‌ സര്‍വ്വീസാണ്‌ ജനങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ വഴി പൊലീസില്‍ പരാതി നല്‍കാനുള്ള സംവിധാനം ഒരുക്കുന്നത്‌.

ഇതിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വ്യാഴാഴ്‌ച നിര്‍വ്വഹിച്ചു. പൊലീസ്‌ സ്റ്റേഷനില്‍ച്ചെന്ന്‌ പരാതിയെഴുതിക്കൊടുക്കുക, പരാതി പൊലീസ്‌ ചുരുട്ടി ചവറ്റുകുട്ടയിലിടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക്‌ ഇതോടെ ഒരു പരിധിവരെ പരിഹാരമാകും.

ഈ സൗകര്യം നിലവില്‍ വന്നതോടെ ഇന്റര്‍നെറ്റിലൂടെ പൊലീസില്‍ പരാതി നല്‍കാന്‍ കഴിയുന്ന ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിന്‌ സ്വന്തമായി.

സംസ്ഥാനത്തെ 463 പൊലീസ്‌ സ്റ്റേഷനുകളുമായി ഇനി ഇന്റര്‍നെറ്റ്‌ വഴി ബന്ധപ്പെടാം. 199 സിഐ ഓഫീസുകളെയും 117 ഡിവൈഎസ്‌പി ഓഫീസുകളെയും 18 പൊലീസ്‌ ഹെഡ്‌ക്വാട്ടേഴ്‌സുകളെയും ഇന്റര്‍നെറ്റ്‌ ശൃംഗലവഴി ബന്ധിപ്പിക്കുന്നതോടെ പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സുതാര്യമാകും.

സ്റ്റേഷനില്‍ച്ചെന്ന്‌ പരാതി നല്‍കാന്‍ ഭയപ്പെടുന്ന സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതോടെ വീട്ടിലോ ഇന്റര്‍നെറ്റ്‌ കഫെയിലോ ഇരുന്ന്‌ പരാതി നല്‍കാം. പരാതിയുടെ അന്വേഷണം, തുടര്‍നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടനടി അറിയാനാകും.

പൊലീസ്‌ പൊതുജനങ്ങളെ ചുറ്റിക്കുന്ന പരിപാടിയ്‌ക്കും ഏറെക്കുറെ ഇതോടെ അവസാനമാകും. കേരളത്തിലെ എല്ലാ പൊലീസുകാര്‍ക്കും സെല്‍ഫോണ്‍ ലഭ്യമാക്കുമെന്ന്‌ മന്ത്രി കോടിയേരി അറിയിച്ചു. ഇതിനകം 14300 ഫോണുകള്‍ നല്‍കിയിട്ടുണ്ട്‌. ബിഎസ്‌എന്‍എലുമായി സഹകരിച്ചാണ്‌ ഇന്റര്‍നെറ്റ്‌, മൊബൈല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X