കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ച്ചന നായര്‍ മിസ്‌ കേരള

  • By Staff
Google Oneindia Malayalam News

Archana Nair
കൊച്ചി: മിസ്‌ കേരള 2009 ഫൈനല്‍ മത്സരത്തില്‍ അമേരിക്കയില്‍ നിന്നുമെത്തിയ തിരുവനന്തപുരം സ്വദേശിനി അര്‍ച്ചന നായര്‍ സുന്ദരി പട്ടം നേടി. ഫസ്റ്റ്‌ റണ്ണറപ്പായി ഗീതു ക്രിസ്റ്റിയും സെക്കന്‍ഡ്‌ റണ്ണറപ്പായി ബോണി മേരി മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന നാലര മണിക്കൂര്‍ നീണ്ട സൗന്ദര്യാഘോഷത്തിനൊടുവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 20 മലയാളി മങ്കമാരെ പിന്നിലാക്കിയാണ്‌ അമേരിക്കയിലെ മിനസോട്ടയില്‍ സ്ഥിരതാമസമാക്കിയ അര്‍ച്ചന മിസ്‌ കേരള പട്ടത്തിന്റെ പുതിയ അവകാശിയായത്‌.

നൃത്തം, ആങ്കറിംഗ്‌, വായന, മോഡലിങ്‌‌ എന്നിവയാണ്‌ അഞ്ചടി എട്ടിഞ്ചുകാരിയായ അര്‍ച്ചനയുടെ പ്രധാന ഹോബികള്‍. എടിസി ബ്രാന്‍ഡായ വിവലിന്റെ സഹകരണത്തോടെയായിരുന്നു മത്സരം. തിരുവനന്തപുരം പെരുന്താന്നി പ്‌ളാഞ്ഞൂര്‍ നോര്‍ത്തില്‍ അപ്പുക്കുട്ടന്‍ നായരുടെയും ലതയുടെയും മകളാണ്‌ അര്‍ച്ചന.

റണ്ണറപ്പായ തിരുവനന്തപുരം കുന്നുകുഴി സ്വദേശി ഗീതു ക്രിസ്റ്റി കാലിഫോര്‍ണിയ സ്‌റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയിലെ ബയോ മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിനിയാണ്‌. എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജിലെ ആര്‍ട്‌സ്‌ ക്‌ളബ്ബ്‌ സെക്രട്ടറിയാണ്‌ സെക്കന്‍ഡ്‌ റണ്ണറപ്പ്‌ പട്ടം നേടിയ ബോണി മേരി മാത്യു. കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ വിദ്യാര്‍ത്‌ഥിനിയായ ബോണി തൃക്കാക്കര സ്വദേശിയാണ്‌.

അഴകിനൊപ്പം ആത്മവിശ്വാസവും ചിന്താശേഷിയും മാറ്റുരച്ച മത്സരത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, ഗായിക ഉഷാ ഉതുപ്പ്‌, ചലച്ചിത്രതാരങ്ങളായ ബാല, നരേന്‍, പല്ലവി കൃഷ്‌ണ, മോഡല്‍ കൈനറ്റ്‌ അലോറ തുടങ്ങിയവരാണ്‌ വിധികര്‍ത്താക്കളായെത്തിയത്‌.

ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നിരീക്ഷണത്തിലാണ്‌ മിസ്‌ കേരള മത്സരം നടന്നത്‌. സൗന്ദര്യ മത്സരം നിയമാനുസൃതമാണോ എന്ന്‌ ഉറപ്പാക്കുന്നതിനു വേണ്‌ ടിയാണ്‌ ഹൈക്കോടതി നാലംഗ അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X