ഉത്തര കൊറിയന്‍ കപ്പല്‍ ഇന്ത്യ തടഞ്ഞു
ചെന്നൈ: സംശയാസ്‌പദമായ സാഹചര്യത്തില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം നങ്കൂരമിട്ട ഉത്തര കൊറിയന്‍ കപ്പല്‍ ഇന്ത്യന്‍ തീരദേശ സേന തടഞ്ഞു. കൊറിയന്‍ കപ്പലായ എംവി മൂസനാണ് തടഞ്ഞതെന്ന് നേവി അധികൃതര്‍ അറിയിച്ചു
ആറു മണിക്കൂര്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ നേവി ആകാശത്തേക്ക് വെടി ഉതിര്‍ത്തതിന് ശേഷമാണ് ഉത്തര കൊറിയന്‍ കപ്പലിലുള്ളവര്‍ സഹകരിയ്‌ക്കാന്‍ തയാറായത്.
രഹസ്യാന്വേഷണ ഏജന്‍സികളും സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗവും ശനിയാഴ്‌ച കപ്പല്‍ പരിശോധിയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കപ്പലിലെ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ജീവനക്കാര്‍ പരസ്‌പര വിരുദ്ധമായ മറുപടികളാണ് നല്‍കിയതെന്നും എന്നാല്‍ പരിശോധനയില്‍ കപ്പലില്‍ ആയുധങ്ങളോ സ്‌ഫോടക വസ്‌തുക്കളോ കണ്‌ടെത്താനായിട്ടില്ലെന്നും തീരദേശ സേന ഡെപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ കെആര്‍ നൗതിയാല്‍ അറിയിച്ചു.
തായ്‌ലാന്‍ഡില്‍ നിന്നും ഇറാക്കിലെ ഉംഖസറിലേയ്‌ക്കു കൊണ്‌ടു പോകുന്ന 16,500 ടണ്‍ പഞ്ചസാരയാണ് കപ്പലിലുള്ളതെന്ന് കണ്‌ടെത്തിയിട്ടുണ്ട് .
ഇന്ത്യന്‍ അധികൃതരുടെ അനുമതി വാങ്ങാതെ ബുധനാഴ്‌ച വൈകുന്നേരമാണ് മൂസന്‍ ഹട്ട് ബേ ദ്വീപിനടുത്ത് നങ്കൂരമിട്ടത്. കണ്‍ട്രോള്‍ ടവറില്‍ നിന്നുള്ള അന്വേഷണങ്ങളോട് പ്രതികരിക്കാതെ ലൈറ്റണച്ച് നീങ്ങിയ കപ്പലിനെ തീരദേശസേനയുടെ കപ്പലായ കനകലത ബറുവ പിന്തുടര്‍ന്ന് തടയുകയായിരുന്നു.












Click it and Unblock the Notifications