ശോഭാ ജോണും ലളിതയും ഗുണ്ടാപട്ടികയിലേയ്ക്ക്
തിരുവനന്തപുരം: ആല്‍ത്തറ വിനീഷ് വധക്കേസിലെയും തന്ത്രികേസിലെയും മുഖ്യപ്രതി ശോഭാജോണിനെയും ഒട്ടേറെ അബ്കാരി കേസുകളിലെ പ്രതി പാറ്റൂര്‍ സ്വദേശിനി ലളിതയെയും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് നടപടി.
ഇതോടെ സംസ്ഥാനത്ത് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുന്ന ആദ്യവനിതാ ക്രിമിനലുകളായിരിക്കും ഇരുവരും. ശോഭയെ സെന്‍ട്രല്‍ ജയിലിലേക്കുമാറ്റും. തന്ത്രിക്കേസ്, ആല്‍ത്തറ വിനീഷ് വധക്കേസ്, പേരൂര്‍ക്കടയിലെ വീടാക്രമണം, ആല്‍ത്തറ വിനീഷ് വധവുമായി ബന്ധപ്പെട്ട വ്യാജതിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ശോഭാ ജോണിന്റെ പങ്ക് വ്യക്തമായതോടെയാണ് ഇവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ലളിതയെ കഞ്ചാവ് വില്‍പ്പന, ചാരായ വില്‍പ്പന തുടങ്ങി നിരവധി അബ്കാരി കേസുകളുമായി ബന്ധപ്പെട്ടാണ് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.