ബാംഗ്ലൂര്‍ പാതയില്‍ യാത്രാ നിരോധനം തുടങ്ങി
സുല്‍ത്താന്‍ബത്തേരി: ദേശീയപാത 212 ഗുണ്ടല്‍പേട്ട-ബത്തേരി, 67 ഗുണ്ടല്‍പേട്ട-ഗൂഡല്ലൂര്‍ പാതകളില്‍ ബുധനാഴ്‌ച രാത്രി മുതല്‍ ഗതാഗതനിയന്ത്രണം നിലവില്‍വന്നു. കര്‍ണാടകത്തിലെ ചാമരാജ് നഗര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവുപ്രകാരമാണ് നിരോധനം.
രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുമണിവരെയാണ് നിയന്ത്രണം. ആംബുലന്‍സ് ഒഴിച്ച് ഒരു വാഹനവും കടത്തിവിടേണ്ടതില്ലെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
വനപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുസംബന്ധിച്ച് ആദ്യ ഉത്തരവ് കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് ചാമരാജ് നഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പുറത്തിറക്കിയത്. ജൂണ്‍ പത്തിന് പ്രാബല്യത്തില്‍ വരുത്താനായിരുന്നു തീരുമാനം. പിന്നീട് തീരുമാനം മാറ്റിവെച്ചു.
എന്നാല്‍, കര്‍ണാടക ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് അഞ്ചിന് നിരോധനം നടപ്പാക്കാന്‍ തീരുമാനിച്ചു. വ്യാപകമായ എതിര്‍പ്പിനെത്തുടര്‍ന്ന് അതും മാറ്റി ഘട്ടംഘട്ടമായി നിയന്ത്രണം ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം.
ഈ ആഴ്ച പുലര്‍ച്ചെ നാലുമുതല്‍ അഞ്ചുവരെ ഒരു മണിക്കൂര്‍ രാത്രികാല ഗതാഗതം പൂര്‍ണമായും നിരോധിക്കും. അടുത്ത ആഴ്ച മുതല്‍ പുലര്‍ച്ചെ മൂന്നു മുതല്‍ അഞ്ചുവരെയാകും നിരോധനം. ഇത്തരത്തില്‍ ഓരോ ആഴ്ചയില്‍ ഓരോ മണിക്കൂര്‍ വീതം വര്‍ധിപ്പിച്ച് മൂന്നു മാസം കൊണ്ട് റൂട്ടില്‍ സമ്പൂര്‍ണ ഗതാഗതനിരോധനം ഏര്‍പ്പെടുത്താനാണ് അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലേക്ക് ഇപ്പോള്‍ ലഭിച്ച നിര്‍ദേശം.












Click it and Unblock the Notifications