Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നേതൃത്വത്തിനെതിരെ: അരുണ്‍ ഷൂരി

Arun Shourie
ദില്ലി: ബിജെപി നേതൃത്വത്തിനെതിരെ മുതര്‍ന്ന നേതാവ്‌ അരുണ്‍ ഷൂരി രംഗത്ത്‌. ഇതോടെ പാര്‍ട്ടിയ്‌ക്കുള്ളിലെ പ്രശ്‌നങ്ങള്‍ തുറന്നപോരിലേയ്‌ക്ക്‌ എത്തിയിരിക്കുകയാണ്‌.

പാര്‍ട്ടിയിലെ ഉന്നത സ്ഥാനത്തുള്ളവര്‍ സ്ഥാനമാനങ്ങളുടെ വലുപ്പത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ ഷൂരി തുറന്നടിച്ചു. പാര്‍ട്ടി ഫോറങ്ങളിലെ വിമര്‍ശനങ്ങള്‍ പോലും അച്ചടക്കലംഘനമായി വ്യാഖ്യാനിക്കുകയാണ്‌. ബിജെപി നേതൃത്വത്തില്‍ അഴിച്ചുപണി നടത്താന്‍ ആര്‍എസ്‌എസ്‌ ഇടപെടണം-ഷൂരി ആവശ്യപ്പെട്ടു.

കുറവുകള്‍ ചൂണ്ടിക്കാണിക്കുന്നതിന്റെ പേരില്‍ തനിക്കെതിരെ നടപടിയെടുക്കുകയാണെങ്കിലും കാര്യമാക്കുന്നില്ലെന്നും ഷൂരി പറഞ്ഞു. എന്നാല്‍ അത്‌ ദൂതന കൊന്നുകളയുന്നതുപോലെയായിരിക്കുമെന്നും അദ്ദേഹം നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചു.

ഒരു സ്വകാര്യ ടിവി ചാനലിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ വാജ്‌ പേയിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഷൂരി നേതൃത്വത്തിനെതിരെ തിരിഞ്ഞത്‌. പാര്‍ട്ടിയിപ്പോള്‍ ചരട്‌ പൊട്ടിയ പട്ടം പോലെയാണെന്ന്‌ പറഞ്ഞ ഷൂരി ആലീസ്‌ ഇന്‍ ബ്ലണ്ടര്‍ വേള്‍ഡ്‌ എന്നാണ്‌ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ്‌ സിങിനെ വിശേഷിപ്പിച്ചത്‌.

പാര്‍ട്ടി അണികളെ വേണ്ടവിധം നയിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്‌ ഇപ്പോള്‍ പാര്‍ട്ടിയിലുള്ളത്‌. ഇനി എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ അത്‌ ആര്‍എസ്‌എസിന്‌ മാത്രമാണ്‌- ഷൂരി പറഞ്ഞു.

അഭിമുഖത്തിന്‌ പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മുന്നിലും ഷൂരി തന്റെ അഭിപ്രായങ്ങള്‍ തുറന്നടിച്ചു. നേതൃത്വം അഴിച്ചുപണിയാന്‍ ഹെഡ്‌ക്വാട്ടേഴ്‌സില്‍ ബോംബിട്ട്‌ തകര്‍ക്കുകയെന്ന കമ്യൂണിസ്‌റ്റ്‌ നേതാവ്‌ മാവോ സെ തൂങിന്റെ വചനങ്ങളും ഷൂരി ഉദ്ധരിച്ചു.

ജസ്വന്ത്‌ സിങിനെ പുറത്താക്കിയതിന്‌ പിന്നാലെ മറ്റൊരു നേതാവായ സുധീന്ദ്ര കുല്‍ക്കര്‍ണി ആശയ ഭിന്നതകളുടെ പേരില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും രാജിവച്ചിരുന്നു.

ഇതിനു പിന്നാലെയാണ്‌ പ്രമുഖ നേതാവായ ഷൂരിയും നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്‌. അരുണ്‍ ജെയ്‌റ്റ്‌ലി, വെങ്കയ്യനായിഡു, സുഷമസ്വരാജ്‌ എന്നിവര്‍ക്കൊപ്പം ബിജെപിയില്‍ രൂപം കൊണ്ട എതിര്‍പ്പിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ്‌ അരുണ്‍ ഷൂരി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+